You are here
‘സബ് കാ വിശ്വാസി’ൽ അവിശ്വാസം –സി.പി.എം
ന്യൂഡൽഹി: ‘സബ് കാ വിശ്വാസ്’ (എല്ലാവരുടെയും വിശ്വാസം) എന്ന മോദിസർക്കാറിെൻറ പുതിയ മുദ്രാവാക്യം ചോദ്യം ചെയ്ത് സി.പി.എം. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതിനോടുള്ള വിയോജിപ്പുകൾ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ എഴുതി നൽകിയ കൂട്ടത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സർക്കാറിെൻറ പുതിയ മുദ്രാവാക്യത്തിൽ അവിശ്വാസം രേഖപ്പെടുത്തിയത്. മോദിസർക്കാറിെൻറ അഞ്ചു വർഷത്തെ ഭരണത്തിൽനിന്നുള്ള അനുഭവം വെച്ചു നോക്കിയാൽ ‘സബ് കാ വിശ്വാസ്’ എന്ന മുദ്രാവാക്യം വിശ്വാസ യോഗ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു.
ദുർബല വിഭാഗങ്ങളെ പ്രഹരിക്കുന്ന സമീപനമാണ് സർക്കാറിേൻറത്. ഗോരക്ഷകരുടെയും സാംസ്കാരിക പൊലീസുകാരുടെയും സ്വകാര്യ സേനകൾ വിഹരിക്കുകയും ആൾക്കൂട്ട അതിക്രമം നടക്കുകയും ചെയ്യുന്നു. അതു തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി പറഞ്ഞെങ്കിലും, സർക്കാർ ഒന്നും ചെയ്തില്ല. 2022ൽ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികം പ്രമാണിച്ചുള്ള പരിപാടികൾ എന്താകണമെന്ന് ആലോചിക്കുന്ന സർക്കാർ ആദ്യം ചെയ്യേണ്ടത് നാനാത്വവും െഎക്യവും ശക്തിപ്പെടുത്തുകയാണെന്നും യെച്ചൂരി കത്തിൽ ഒാർമിപ്പിച്ചു.