Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാഗവതി​ന്റെ...

ഭാഗവതി​ന്റെ മുസ്‍ലിംവിരുദ്ധ പരാമർശത്തിനെതിരെ സി.പി.എം

text_fields
bookmark_border
Mohan Bhagwat
cancel

ന്യൂ​ഡ​ൽ​ഹി: ആ​ർ.​എ​സ്.​എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് മു​സ്‍ലിം​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം ഭ​ര​ണ​ഘ​ട​ന​യെ​ വെ​ല്ലു​വി​ളി​ക്കു​ന്ന​തും തു​ല്യാ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​തി​രു​നി​ൽ​ക്കു​ന്ന​തു​മാ​ണെ​ന്ന് സി.​പി.​എം. സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ മു​സ്‍ലിം​ക​ൾ മേ​ധാ​വി​ത്വ ചി​ന്താ​ഗ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​ർ.​എ​സ്.​എ​സ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഭാ​ഗ​വ​ത് പ​റ​ഞ്ഞ​ത്. ച​രി​ത്ര​പ​ര​മാ​യ തെ​റ്റു​ക​ളു​ടെ പേ​രു​പ​റ​ഞ്ഞ് ഹി​ന്ദു സ​മൂ​ഹ​ത്തി​ന്റെ പ്ര​കോ​പ​ന​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഹി​ന്ദു​ക്ക​ൾ പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ പൗ​ര​ന്മാ​ർ​ക്കു​നേ​രെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ര​മ​ങ്ങ​ൾ​ക്കു​ള്ള ആ​ഹ്വാ​ന​മാ​ണ് ആ​ർ.​എ​സ്.​എ​സ് മേ​ധാ​വി ന​ട​ത്തി​യ​ത്.

ഹൈ​ന്ദ​വ സ​മൂ​ഹ​മ​ല്ല, ഹി​ന്ദു​ത്വ സേ​ന​യാ​ണ് ആ​ർ.​എ​സ്.​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ പ്ര​ചോ​ദി​ത​രാ​കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ നി​യ​മ​പ​ര​വും ഭ​ര​ണ​ഘ​ട​നാ​പ​ര​വു​മാ​യ അ​വ​കാ​ശ​ങ്ങ​ളെ നി​ര​ന്ത​രം ചെ​റു​ക്കു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യും​ ചെ​യ്യു​ന്ന​ത് ഭാ​ഗ​വ​തി​നെ​പ്പോ​ലു​ള്ള​വ​രാ​ണ്.

കീ​ഴാ​ള​രാ​യാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​യി​ൽ മു​സ്‍ലിം​ക​ൾ​ക്ക് ക​ഴി​യാ​നാ​വൂ എ​ന്ന ഹെ​ഡ്ഗേ​വാ​ർ, ഗോ​ൾ​വാ​ൾ​ക്ക​ർ തു​ട​ങ്ങി​യ ആ​ർ.​എ​സ്.​എ​സ് ബിം​ബ​ങ്ങ​ളു​ടെ വ​ർ​ഗീ​യ എ​ഴു​ത്തു​ക​ൾ ഒ​ന്നു​കൂ​ടി പു​തു​ക്കി പ​റ​യു​ക​യാ​ണ് ഭാ​ഗ​വ​ത്. രാ​ജ്യ​ത്തി​​ന്റെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ദേ​ശ​ഭ​ക്ത​രാ​യ ജ​ന​ങ്ങ​ൾ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്ന് പോ​ളി​റ്റ് ബ്യൂ​റോ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഭാ​ഗ​വ​തി​ന്റെ പ്ര​സ്താ​വ​ന മു​ൻ​കേ​ന്ദ്ര​മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി സ്വാ​ഗ​തം ചെ​യ്തു. മേ​ധാ​വി​ത്വം സ്ഥാ​പി​ക്കാ​നു​ള്ള പോ​രാ​ട്ട​മ​ല്ല, പ​ങ്കാ​ളി​ത്ത മ​നോ​ഭാ​വ​മാ​ണ് വി​ക​സ​ന​ത്തി​ലേ​ക്കും വി​ശ്വാ​സ​ത്തി​ലേ​ക്കു​മു​ള്ള വ​ഴി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വോ​ട്ടു കോ​​ൺ​ട്രാ​ക്ട​ർ​മാ​രാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ മു​സ്‍ലിം​ക​ൾ​ക്ക് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന​ത്. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന രാ​ജ്യ​വി​ക​സ​ന​ത്തി​ന് ഇ​ക്കൂ​ട്ട​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​വ​രോ​ടു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ മാ​റ്റം ഉ​ണ്ടാ​യി വ​രു​ന്നു​ണ്ടെ​ന്നും ന​ഖ്‍വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuslimMohan BhagwatRSSCPM
News Summary - cpm On Mohan Bhagwat's Safe Muslim Remarks
Next Story