Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി...

ബി.ജെ.പി നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധ, പ്രചാരണ പരിപാടികളുമായി സി.പി.എം

text_fields
bookmark_border
cpm bjp
cancel

ന്യൂഡൽഹി: രാജ്യവും ജനങ്ങളും നേരിടുന്ന അടിയന്തര വിഷയങ്ങൾ ഉയർത്തി ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ കൊൽക്കത്തയിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു.

ബിജെപിയിതര സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾക്കുനേരെ രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കുന്ന വിധത്തിൽ ബിജെപി നടത്തുന്ന കടന്നാക്രമണം അടക്കമുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കി മാർച്ചിൽ ഉടനീളം രാഷ്‌ട്രീയ പ്രചാരണപരിപാടി നടത്തും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾ, സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ ആവശ്യമായ തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങൾ, ഇസ്രയേലിലെ വലതുപക്ഷ സർക്കാരിന്റെ അടിച്ചമർത്തൽ നേരിടുന്ന പലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യം എന്നിവയും പ്രചാരണത്തിൽ ഉന്നയിക്കും.

നിഷ്‌പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ സാധ്യമാകാൻ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പുനഃസ്ഥാപിക്കണം. ത്രിപുര ജനതയും മതനിരപേക്ഷ ശക്തികളും ഇതിനായി നടത്തുന്ന ശ്രമങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ രാജ്യമെമ്പാടും പരിപാടികൾ നടത്തും.

കേന്ദ്രനയങ്ങൾ കാരണം തൊഴിലില്ലായ്‌മ, ദാരിദ്ര്യം, അസമത്വം എന്നിവ പെരുകി ജനജീവിതം ദുരിതപൂർണമാകുന്നതിൽ പ്രതിഷേധിച്ച്‌ ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. തൊഴിലുകൾ സൃഷ്ടിക്കാൻ അടിസ്ഥാനസൗകര്യ പദ്ധതികളിൽ പൊതുനിക്ഷേപം വർധിപ്പിക്കുക, ഭക്ഷ്യധാന്യം അഞ്ച്‌ കിലോഗ്രാം സൗജന്യമായി നൽകുന്നതിനൊപ്പം സബ്‌സിഡി നിരക്കിലും ധാന്യം അഞ്ച്‌ കിലോഗ്രാം നൽകുക, സ്വത്ത്‌– പാരമ്പര്യ സ്വത്ത്‌ നികുതി ഏർപ്പെടുത്തുക, സമ്പന്നർക്കുള്ള നികുതിയിളവുകൾ പിൻവലിക്കുകയും അതിസമ്പന്നർക്ക്‌ നികുതി ചുമത്തുകയും ചെയ്യുക, ഭക്ഷ്യസാധനങ്ങൾക്കും മരുന്നുകൾ അടക്കമുള്ള അവശ്യവസ്‌തുക്കൾക്കും ഏർപ്പെടുത്തിയ ജിഎസ്‌ടി പിൻവലിക്കുക എന്നീ ആവശ്യങ്ങളും നടപ്പ്‌ വർഷത്തെ ബജറ്റുമായി ബന്ധപ്പെട്ട്‌ ഉയരുന്ന വിഷയങ്ങളും ഉയർത്തിയാണ്‌ പ്രതിഷേധം സംഘടിപ്പിക്കുക. ഏപ്രിൽ അഞ്ചിന്‌ നടക്കുന്ന തൊഴിലാളി– കർഷക റാലിക്ക്‌ സി.പി.എം പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMbjp
News Summary - CPM nationwide protest and campaign programs against BJP policies
Next Story