ന്യൂഡൽഹി: ഹാഥറസിൽ സവർണർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സി.പി.എം, സി.ഐ.ടി.യു നേതാക്കാൾ സന്ദർശിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാൻ സഭ ദേശീയ ജോയൻറ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി എ.ആർ. സിന്ധു, അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി ബി. വെങ്കട്, കർഷക തൊഴിലാളി യൂനിയൻ ദേശീയ ജോയൻറ് സെക്രട്ടറി വിക്രം സിങ്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ട്രഷറർ പുണ്യവതി, ജോയൻറ് സെക്രട്ടറി ആശാ ശർമ തുടങ്ങിയവരാണ് ഞായറാഴ്ച ഹാഥറസിലെത്തി ഇരയുടെ വീട്ടിൽ സന്ദർശനം നടത്തിയത്.