Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണറെ പുറത്താക്കാനുള്ള ബില്ലുമായി സി.പി.എം രാജ്യസഭയിൽ
text_fieldsbookmark_border
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾക്ക് ഗവർണറെ പുറത്താക്കാനുള്ള അധികാരം നൽകുന്ന സ്വകാര്യ ബിൽ ഡോ. വി. ശിവദാസൻ എം.പി രാജ്യസഭയിൽ അവതരിപ്പിച്ചു.
ഗവർണറെ നിയമസഭക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പുറത്താക്കാനുള്ള അധികാരം, ഗവർണറെ എം.എൽ.എമാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം, ഒരാൾക്ക് ഒരേസമയം ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ഗവർണറായിരിക്കാനുള്ള അധികാരം റദ്ദാക്കൽ, അഞ്ച് വർഷത്തിന് ശേഷമുള്ള ഗവർണർമാരുടെ കാലാവധി നീട്ടാനുള്ള അനുവാദം പിൻവലിക്കൽ തുടങ്ങിയ ഭേദഗതികളാണ് ബില്ലിലുള്ളത്. ഗവർണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ബില്ലിൻമേൽ രാജ്യസഭയിൽ തുടങ്ങിയ ചർച്ച ഡിസംബർ 23ന് തുടരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

