Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രയിൽ ഇൻഡ്യ സഖ്യത്തിനൊപ്പം സി.പി.എം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകുമെന്ന് കോൺഗ്രസ്

text_fields
bookmark_border
സി.പി.ഐക്കും ഒരു ലോക്‌സഭ സീറ്റും എട്ട് നിയമസഭ സീറ്റും
ആന്ധ്രയിൽ ഇൻഡ്യ സഖ്യത്തിനൊപ്പം സി.പി.എം; ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും നൽകുമെന്ന് കോൺഗ്രസ്
cancel

അമരാവതി: ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സി.പി.എമ്മിന് ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചതായി ആ​ന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ.എസ്. ശർമിള അറിയിച്ചു.

പട്ടികജാതി സംവരണമായ അരക്കു ലോക്സഭ മണ്ഡലത്തിലാണ് സി.പി.എം മത്സരിക്കുക. റമ്പച്ചോടവാരം, ഗണ്ണവാരം, മംഗളഗിരി, കുറുപ്പം, നെല്ലൂർ ടൗൺ, വിജയവാഡ സെൻട്രൽ, ഗജുവാക, പാണ്യം തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തും.

വിജയവാഡ സെൻട്രൽ ഉൾപ്പെടെ നിർണായക നഗര സീറ്റുകളാണ് ഇടതിന് നൽകിയതെന്ന് എ.പി.സി.സി വൈസ് പ്രസിഡന്റ് കെ. ശിവാജി പറഞ്ഞു. സി.പി.ഐയും ആ​ന്ധ്രപ്രദേശിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. സി.പി.ഐയുമായി ഒരു ലോക്‌സഭ സീറ്റിലേക്കും എട്ട് നിയമസഭ മണ്ഡലത്തിലേക്കുമുള്ള സീറ്റ് പങ്കിടൽ കരാർ നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM gets 1 LS, 8 assembly seats in Andhra Pradesh
Next Story