Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് സി.പി.എം സംഘത്തിന് അനുമതിയില്ല

text_fields
bookmark_border
cpm
cancel

കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് സി.പി.എം എം.പിമാരുടെ സംഘത്തിന് ദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചു. വി. ശിവദാസൻ, എ.എം. ആരിഫ് എന്നിവർക്കാണ് അനുമതി നിഷേധിച്ചത്.

ദ്വീപ് സന്ദർശിക്കാൻ അനുമതി തേടി സി.പി.എം സംഘം അപേക്ഷ നൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് ദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സി.പി.എം അറിയിച്ചു. ദ്വീപിലെ യഥാർഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് എളമരം കരീം എം.പി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM delegates not allowed to visit Lakshadweep
Next Story