ആൾദൈവങ്ങളെ കടന്നാക്രമിച്ച് സി.പി.എം
text_fieldsന്യൂഡൽഹി: ആൾദൈവങ്ങളെ കടന്നാക്രമിച്ച് സി.പി.എം മുഖപത്രം പീപ്ൾസ് ഡെമോക്രസി. ബി.ജെ.പിക്കും ആർ.എസ്.എസിനുമാണ് പുതിയ കാലത്തെ ആൾ ദൈവങ്ങളുമായി ജൈവബന്ധമെന്നും ഇവരുടെ സാമ്രാജ്യങ്ങൾക്ക് ഇൗ സംഘടനകളുമായി ബന്ധമുണ്ടെന്നും ശനിയാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ ആരോപിച്ചു.
ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിെൻറ ശിക്ഷാവിധിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ എടുത്തു പറഞ്ഞാണ് വിമർശനം. കേരളത്തിൽ അമൃതാനന്ദമയി ആർ.എസ്.എസിെൻറ പൂർണ പിന്തുണയോടെയാണ് തെൻറ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് എഡിറ്റോറിയൽ പറയുന്നു. ഗുജറാത്തിൽ ആശാറാം ബാപ്പു ബി.ജെ.പി പിന്തുണയോടെയാണ് വളർന്നത്.
ബി.ജെ.പി പിന്തുണയിൽ വളരുന്നവരാണ് രാംദേവും ശ്രീ ശ്രീ രവിശങ്കറും. യോഗാ ഗുരു ഇന്നൊരു വ്യവസായിയായി മാറി. ആശ്രമത്തിനും യോഗാ സ്ഥാപനങ്ങൾക്കും പതഞ്ജലിക്കും വേണ്ടി ബി.ജെ.പിഭരണ സംസ്ഥാന സർക്കാറുകളുടെയും ചില കോൺഗ്രസ് സർക്കാറുകളുടെയും സഹായത്തോടെ ഏക്കർ കണക്കിന് ഭൂമിയാണ് സമ്പാദിച്ച് വെച്ചിരിക്കുന്നത്. ലോക സാംസ്കാരിക ആഘോഷത്തിന് രവിശങ്കർ യമുനാതീരത്തെ ജൈവവ്യവസ്ഥ നശിപ്പിച്ചു. ദേശീയ ഹരിത ൈട്രബ്യൂണൽ അഞ്ച് കോടി രൂപ പിഴ വിധിച്ചിട്ടും അതിനെ അദ്ദേഹം ധിക്കരിച്ചു. ജഗ്ഗി വാസുദേവ് ഇൗശാ ഫൗണ്ടേഷൻ സ്ഥാപിക്കാൻ കോയമ്പത്തൂരിൽ ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഭൂമിയാണ് കൈേയറിയത്.
ബി.ജെ.പി-ആർ.എസ്.എസ് പിന്തുണയോടെ ഇൗ ആൾ ദൈവങ്ങൾ മതത്തെ വ്യാപാര താൽപര്യങ്ങളുമായി ബന്ധിപ്പിക്കുകയാണെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
