രാജസ്ഥാനിൽ ‘പൂജ്യ’രായി സി.പി.എം
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ ഒറ്റക്കു മത്സരിച്ച സി.പി.എമ്മിന് 17 മണ്ഡലങ്ങളിൽനിന്നായി ആകെ ലഭിച്ചത് 0.96 ശതമാനം വോട്ടുകൾ. സിറ്റിങ് സീറ്റുകൾ രണ്ടും പാർട്ടിക്ക് നഷ്ടമായി. ഭാദ്ര, ദുൻഗ്രഗഢ് സീറ്റുകളാണ് നഷ്ടമായത്. ഭാദ്ര മണ്ഡലത്തിൽ മത്സരിച്ച സിറ്റിങ് എം.എൽ.എ ബൽവാൻ പുനിയ 1132 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. ആകെ 1,01,616 വോട്ടുകൾ ലഭിച്ചു.
ദുൻഗ്രഗഢിൽ മത്സരിച്ച സിറ്റിങ് എം.എൽ.എ ഗിർധരി ലാൽ ഇക്കുറി 56,498 വോട്ടുകൾ നേടി മൂന്നാമനായി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി 8125 വോട്ടുകൾക്കാണ് ബി.ജെ.പിയോട് പരാജയപ്പെട്ടത്. ദോദ് മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സി.പി.എം സ്ഥാനാർഥിക്കായി.
72,165 വോട്ടുകൾ ലഭിച്ച സി.പി.എമ്മിന്റെ പെമ റാം 13,378 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥിയോട് പരാജയപ്പെട്ടത്. ദത്താറാംഗഢിൽ മത്സരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി അംറാറാമിന് ആകെ ലഭിച്ചത് 20,082 വോട്ടുകൾ. 2018ലെ തെരഞ്ഞെടുപ്പിൽ 1.2 ശതമാനം വോട്ടുകളാണ് രാജസ്ഥാനിൽ സി.പി.എമ്മിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

