പാർട്ടികൾക്ക് കോർപറേറ്റ് ഫണ്ട് വേണ്ട –സി.പി.എം
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം സംബന്ധിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിഷ്കരണ നിർദേശങ്ങൾ കൈമാറി. രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റുകളിൽനിന്ന് കിട്ടുന്ന ഫണ്ട് നിരോധിക്കണം. വ്യവസായികൾ പാർട്ടികൾക്ക് നൽകുന്ന സംഭാവന തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റാനുള്ള നിക്ഷേപമായി കാണുകയാണ്.
കോർപറേറ്റ് സൗഹൃദ നയം രൂപപ്പെടുത്താൻ പാർട്ടികൾ അനുകൂല നിലപാട് എടുക്കുകയും ചെയ്യുന്നു. അഴിമതിയുടെ ഒരു മുഖമാണിത്. 1968 മുതൽ പ്രാബല്യത്തിലിരുന്ന കോർപറേറ്റ് സംഭാവനാ വിലക്ക് 1985ലാണ് ഗവൺമെൻറ് നീക്കിയത്. എന്നാൽ, കള്ളപ്പണ സംഭാവന ഇല്ലാതാക്കാൻ അത് സഹായിച്ചില്ല. പ്രചാരണത്തിന് സ്ഥാനാർഥികൾ ചെലവാക്കുന്ന തുകക്ക് പരിധി വെച്ചിട്ടുണ്ടെങ്കിലും പാർട്ടികൾ ചെലവിടുന്നതിന് പരിധിയില്ല. യെച്ചൂരി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
