കോൺഗ്രസ് സഹകരണം അടവുനയത്തിെൻറ ലംഘനമെന്ന് സി.പി.എം
text_fieldsഹൈദരാബാദ്: ബംഗാൾ ഘടകത്തിെൻറ കോൺഗ്രസ് സഹകരണം അടവുനയത്തിെൻറ ലംഘനമാണെന്ന് സി.പി.എം പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ടിൽ വിമർശനം. പാർട്ടി തീരുമാനങ്ങൾ ചോരുന്നതിൽ റിപ്പോർട്ട് അതൃപ്തി പ്രകടിപ്പിച്ചു. പി.ബിയിലെയും കേന്ദ്ര ആസ്ഥാനത്തെയും ചർച്ചകൾ മാധ്യമങ്ങൾക്ക് ചോരുന്നു. ഇതിന് ഏകീകൃത സംവിധാനമുണ്ട്. വാർത്ത ചോർച്ച അന്വേക്ഷിച്ചപ്പോൾ ഇത് വ്യക്തമായതായും സംഘടന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നേതൃതലത്തിൽ ഉള്ളവർഇക്കാര്യം പരിശോധിക്കണം. ഗുരുതരമായ അച്ചടക്കലംഘനം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം നേതൃത്വംഏറ്റെടുക്കണം. മറ്റ് പ്രവർത്തകർക്ക് മാതൃക ആകാൻ ദേശിയ നേതൃത്വത്തിനാകണം. പി.ബി അംഗങ്ങളും കേന്ദ്രനേതാക്കളും വിടുവായത്തം നിർത്തണമെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാന ഘടകങ്ങൾക്ക് റിപ്പോർട്ടിൽ രൂക്ഷ വിമർശനമുണ്ട്. കൊൽക്കത്ത പ്ലീന തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് വിമർശനം. പി.ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തണം. കരട് രാഷ്ട്രീയ രേഖയിൽ തർക്കമുണ്ടായത് പി.ബി അംഗങ്ങൾക്കിടയിൽ വിശ്വാസ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
