Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.എ. റഹീമിന്റെ ഫോണിൽ ലൈവിൽ വന്ന് ശശി തരൂരും ഒ.ജെ. ജനീഷും അബിൻ വർക്കിയും; ഒരേ ബസിൽ രാഷ്ട്രീയ ഭിന്നതകൾ മറന്ന് സി.പി.എം, കോൺഗ്രസ് നേതാക്കൾ

text_fields
bookmark_border
എ.എ. റഹീമിന്റെ ഫോണിൽ ലൈവിൽ വന്ന് ശശി തരൂരും ഒ.ജെ. ജനീഷും അബിൻ വർക്കിയും; ഒരേ ബസിൽ രാഷ്ട്രീയ ഭിന്നതകൾ മറന്ന് സി.പി.എം, കോൺഗ്രസ് നേതാക്കൾ
cancel

ന്യൂഡൽഹി: എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിലേക്ക് നടത്തുന്ന ഇൻഡ്യ സഖ്യ മാർച്ചിൽ പ​ങ്കെടുക്കാൻ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും എത്തിയത് ഒരേ ബസിൽ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും പാർട്ടി ഭിന്നതകളും മാറ്റിവെച്ചാണ് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരുടെ യാത്ര.

കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളായ ശശി തരൂർ എം.പി, എ.എ. റഹീം എം.പി, അബിൻ വർക്കി, ഒ.ജെ. ജനീഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഒരുമിച്ച് ഒരു ബസ്സിലാണ് പ്രതിഷേധത്തിന് ആവേശം പകരുന്നത്. ഇവരോടൊപ്പം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സി.പി.എം നേതാവ് എം.എ. ബേബി, യോഗേന്ദ്ര യാദവ് തുടങ്ങിയവരുമുണ്ട്. യാത്രക്കിടെ എ.എ. റഹീമിന്റെ ഫോണിലൂ​ടെ ശശി തരൂരും ഒ.ജെ. ജനീഷും അബിൻ വർക്കിയും വാർത്ത ചാനലിൽ ലൈവിൽ വരികയും ചെയ്തത് കേരളത്തിന് പുതിയ അനുഭവമായി.

ജന്തർ മന്തർ ഇനി സമരകേന്ദ്രമാക്കില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡൽഹിയുടെ തെരുവുകളെയാകെ പ്രക്ഷോഭ ഭൂമിയാക്കി മാറ്റുകയാണ് ഇൻഡ്യ സഖ്യം. രാജ്യത്തെ 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിയ നടപടിക്കും ജനാധിപത്യ അവകാശങ്ങൾ തച്ചുടക്കാനുള്ള നീക്കങ്ങൾക്കുമെതിരെയുമാണ് ഈ പോരാട്ടമെന്ന് എ.എ. റഹീം എം.പി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകചരിത്രത്തിൽ തന്നെ ഒരു പ്രതിപക്ഷ കൂട്ടായ്മയും ജനപ്രതിനിധികളും സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത് അത്യപൂർവ്വമായ സംഭവമാണെന്ന് അബിൻ വർക്കി ചൂണ്ടിക്കാട്ടി. ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി - സംഘപരിവാർ സർക്കാരിനെതിരെയുള്ള നിശ്ചയദാർഢ്യത്തിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിർന്ന പാർലമെന്റേറിയൻമാർ, തെലങ്കാനയിൽ നിന്നുള്ള മന്ത്രിമാർ, രാജ്യസഭാംഗമായ രേണുക ചൗധരി തുടങ്ങിയവർക്കൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ തെരുവിൽ പോലീസിന്റെ ക്രൂരമായ ആക്രമണങ്ങൾ നേരിട്ട ഐഷി ഘോഷ്, നേഹാ ബോറ തുടങ്ങിയ യുവജന-വിദ്യാർത്ഥി പോരാളികളും ഇതേ ബസിൽ ജനപ്രതിനിധികൾക്കൊപ്പമുണ്ടായിരുന്നു. ഇത് ഇൻഡ്യ സഖ്യത്തിന്റെ പ്രതിരോധത്തിന് ഐക്യദാർഢ്യവും ആവേശവും നൽകി.

ജനാധിപത്യം വലിയൊരു വെല്ലുവിളി നേരിടുമ്പോൾ നടക്കുന്ന ഈ പ്രതിഷേധത്തിന് വൻ ലോകശ്രദ്ധ ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മാധ്യമപ്രവർത്തകർ ഉൾപ്പെടെ വിഷയം ഉറ്റുനോക്കുകയാണെന്നും അവകാശങ്ങൾ സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

മണ്ടി ഹൗസ് പിന്നിട്ട് ബാരാഖംബ റോഡിലൂടെ നീങ്ങുന്ന നേതാക്കളുടെ ബസിന് ഇരുവശത്തുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയായി അണിനിരന്നിരിന്നത്. സുപ്രീം കോടതിയിലെ അഭിഭാഷകരുടെ സംഘം, കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായവർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ എന്നിവരെല്ലാം മാർച്ചിന് ആവേശകരമായ അഭിവാദ്യങ്ങൾ അർപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM, Congress leaders together on same bus, live on Rahim's phone
Next Story