Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ സി.പി.എം, കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരണം -ബിപ്ലവ് ദേവ്

text_fields
bookmark_border
'സി.പി.എം നേതാക്കൾ എത്തിയതോടെയാണ് ത്രിപുരയിൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത്'
biplab dev
cancel

ന്യൂഡൽഹി: കേരളത്തിലെ സി.പി.എം, കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്. ആരെയും ശത്രുവായി കാണുന്നില്ല. സി.പി.എം നേതാക്കൾ എത്തിയതോടെയാണ് ത്രിപുരയിൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണ്. സി.പി.എമ്മിന് കേഡർമാരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ. കോൺഗ്രസുകാർക്ക് സ്വന്തം പാർട്ടിയെ രക്ഷിക്കാൻ സമയമില്ലെന്നും ബിപ്ലവ് ദേബ് വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ, അയൽ രാജ്യങ്ങളായ ​നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്​കരിക്കാൻ അഭ്യന്തരമന്ത്രി അമിത്​ ഷാക്ക്​ പദ്ധതിയുണ്ടെന്ന്​ ബിപ്ലവ് ദേബ് പറഞ്ഞത് ഏറെ പരിഹസിക്കപ്പെട്ടിരുന്നു. അമിത്​ ഷാക്ക്​ കീഴിലാണ്​ ബി.ജെ.പി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയതെന്നും കേരളത്തിലും മാറി മാറി വരുന്ന ഭരണസംവിധാനം മാറ്റി പാർട്ടിയുടെ സർക്കാർ നിലവിൽ വരുമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cpm congress leaders should join bjp in kerala
Next Story