Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Peoples Brigade
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ...

ബംഗാളിൽ കരുത്തറിയിച്ച്​ സി.പി.എം -കോൺഗ്രസ്​ സംയുക്ത പരേഡ്​

text_fields
bookmark_border

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ്​ ഒരുക്കങ്ങളുടെ ഭാഗമായി കൊൽക്കത്തയിൽ സി.പി.എം നേതൃത്വത്തിൽ മൂന്നാം മുന്നണിയുടെ കൂറ്റൻ റാലി. കൊൽക്കത്ത ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിലാണ്​ പരിപാടി. കോൺ​ഗ്രസിന്​ പുറമെ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്​.എഫും റാലിയിൽ പ​ങ്കെടുക്കുന്നുണ്ട്​.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരേഡിനെ അഭിസം​ബോധന ചെയ്​തു. കോൺഗ്രസ്​ സംസ്​ഥാന പ്രസിഡന്‍റ്​ അധീർ രഞ്​ജൻ ചൗധരി, ​ഐ.എസ്​.എഫ്​ നേതാവ്​ അബ്ബാസുദ്ദീൻ സിദ്ധിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു. കോൺഗ്രസ്​ നേതാവും ഛത്തീസ്​ഗഡ്​ മുഖ്യമ​ന്ത്രിയുമായ ഭൂപേഷ്​ ബാഗലിനും റാലിയിലേക്ക്​ ക്ഷണമുണ്ട്​.

തെരഞ്ഞെടുപ്പിൽ മൂന്നാംമുന്നണിയുടെ കരുത്ത്​ തെളിയിക്കുകയാണ്​ പരേഡിന്‍റെ ലക്ഷ്യം.

തെ​രഞ്ഞെടുപ്പിൽ തൃണമൂലിനും ബി.ജെ.പിക്കും പുറമെ മൂന്നാംകക്ഷിയായാണ്​ ഇടതുപാർട്ടികളുടെ മത്സരം. ശനിയാഴ്ച മുതൽ സംസ്​ഥാനത്തിന്‍റെ നിരവധി ഭാഗങ്ങളിൽനിന്ന്​ ട്രെയിനിലും ബസുകളിലുമായി ബ്രിഗേഡ്​ ഗ്രൗണ്ടിലേക്കെത്തിയിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalCPMCongressISFPeoples Brigade
News Summary - CPM, Congress, ISF 1st rally at Kolkata’s Brigade Parade Grounds
Next Story