അറസ്റ്റുകൾക്കിടെ ഇന്നും നാളെയും സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം
text_fieldsന്യൂഡൽഹി: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരി, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കെ വെള്ളിയാഴ്ച സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ആരംഭിക്കും. ഓൺലൈൻ വഴിയാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന യോഗം നടക്കുന്നത്.
ശിവശങ്കറിെൻറ അറസ്റ്റിെൻറ പേരിൽ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്നും ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സി.പി.എം നിലപാട്. അതേസമയം, പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം എന്നനിലയിൽ നിലവിലെ വിവാദങ്ങൾ യോഗത്തിൽ ഉയർന്നുവന്നേക്കും.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാ ജനാധിപത്യ പാർട്ടികളുമായി സഖ്യം ചേരാൻ ഞായറാഴ്ച േചർന്ന പോളിറ്റ് ബ്യൂറോ തീരുമാനവും ചർച്ചയാവും.