Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം കേന്ദ്രകമ്മിറ്റി ഒാഫീസി​െൻറ സുരക്ഷ വർധിപ്പിച്ചു

text_fields
bookmark_border
AKG-Bhavan
cancel

ന്യൂഡൽഹി: കേരളത്തിൽ ആർ.എസ്​.എസ്​ പ്രവർത്തക​​െൻറ കൊലപാതകത്തെ തുടർന്ന് ഡൽഹിയിലെ​ സി.പി.എം കേന്ദ്രകമ്മിറ്റി ഒാഫീസി​​െൻറ സുരക്ഷ വർധിപ്പിച്ചു. അർധസൈനിക പൊലീസ് വിഭാഗം ഒാഫീസി​​െൻറ ​ സുരക്ഷ ഏറ്റെടുത്തു. ഒാഫീസിനെതിരെ ആക്രമണമുണ്ടാവുമെന്ന വിവരത്തെ തുടർന്നാണ്​ സുരക്ഷ വർധിപ്പിച്ചത്​. നേരത്തെ തീവ്ര ഹിന്ദു സംഘടനകൾ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക്​ നേരെ ആക്രമണം നടത്തിയിരുന്നു.

ശനിയാഴ്​ച രാത്രിയാണ്​ ആർ.എസ്​.എസ്​ പ്രവർത്തകനായ രാജേഷ്​ കൊല്ലപ്പെടുന്നത്​. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്ത്​ ബി.ജെ.പി--^സി.പി.എം സംഘർഷം നില നിൽക്കുകയാണ്​ ഇതി​​െൻറ തുടർച്ചയായാണ്​ കൊലപാതകമുണ്ടായതെന്നാണ്​ ബി.ജെ.പിയുടെ ആരോപണം. എന്നാൽ സി.പി.എം ആരോപണം നിഷേധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm central committe office protection increased
Next Story