Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാ​ട​ക മാ​സം 15,000...

വാ​ട​ക മാ​സം 15,000 രൂ​പ: ബംഗാൾ സി.പി.എമ്മിന്​ ദാരിദ്ര്യം; ഒാഫിസ്​ കെട്ടിടം വാടകക്ക്​​ നൽകി

text_fields
bookmark_border
വാ​ട​ക മാ​സം 15,000 രൂ​പ: ബംഗാൾ സി.പി.എമ്മിന്​ ദാരിദ്ര്യം; ഒാഫിസ്​ കെട്ടിടം വാടകക്ക്​​ നൽകി
cancel

ബ​ർ​ധാ​മ​ൻ: മൂ​ന്ന​ര ദ​ശ​ക​ത്തോ​ളം നീ​ണ്ട ഭ​ര​ണ​ത്തി​ൽനി​ന്ന്​ തെ​റി​ച്ച​തോ​ടെ പ്രാ​ദേ​ശി​ക യൂ​നി​റ്റി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​ൻ പാ​ർ​ട്ടി ഒാ​ഫി​സ്​ കെ​ട്ടി​ടം വാ​ട​ക​ക്ക്​ ന​ൽ​കി പ​ശ്ചി​മ ബം​ഗാ​ൾ സി.​പി.​എം. പ​ർ​ഭ ബ​ർ​ധാ​മ​ൻ ജി​ല്ല​യി​ലെ ഗു​സ്​​കാ​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഏ​ഴാം വാ​ർ​ഡി​ൽ മൂ​ന്ന്​ മു​റി​ക​ളും ര​ണ്ട്​ യോ​ഗ​ഹാ​ളു​ക​ളും ബാ​ത്ത്​​​റൂ​മും അ​ടു​ക്ക​ള​യും അ​ട​ങ്ങി​യ മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ്​ വാ​ട​ക​ക്ക്​ കൊ​ടു​ത്ത​ത്. 

1999 ​േമ​യ്​ ഒ​ന്നി​നാ​ണ്​ റാ​ബി​ൻ സെ​ൻ ഭ​വ​ൻ എ​ന്ന പേ​രി​ലു​ള്ള ഇൗ ​കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. മാ​സം 15,000 രൂ​പ കി​ട്ടു​മെ​ന്ന​തി​നാ​ൽ ത​ങ്ങ​ൾ ഇ​ത്​ വാ​ട​ക​ക്ക്​ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​രാ​യ​ൺ ച​ന്ദ്ര പ​റ​ഞ്ഞു. ഒാ​ഫി​സി​​​െൻറ വൈ​ദ്യു​തി ബി​ല്ലും മു​ഴു​സ​മ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ശ​മ്പ​ള​വും കൊ​ടു​ക്കാ​നാ​വാ​ത്ത സ്​​ഥി​തി​യി​ലാ​ണ്​ തീ​രു​മാ​നം. തൃ​ണ​മൂ​ൽ അ​ധി​കാ​ര​ത്തി​ൽ വ​രും​മു​മ്പ്​ പാ​ർ​ട്ടി​യു​ടെ ശ​ക്​​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ബ​ർ​ധാ​മ​ൻ. നി​ല​വി​ൽ ഇ​വി​ടെ തൃ​ണ​മൂ​ലി​ന്​ 15 എം.​എ​ൽ.​എ​മാ​രു​ണ്ടെ​ങ്കി​ൽ ഒ​രു എം.​എ​ൽ.​എ മാ​ത്ര​മാ​ണ്​ സി.​പി.​എ​മ്മി​നു​ള്ള​ത്.

വാ​ട​ക​ക്ക്​ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ക​മ്മി​റ്റി​യി​ലെ 422 അം​ഗ​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി എ​ടു​ത്ത​താ​ണെ​ന്നും 18 വ​ർ​ഷം മു​മ്പ്​ ഇൗ ​കെ​ട്ടി​ട​ത്തി​​​െൻറ നി​ർ​മാ​ണ​ത്തി​നാ​യി ഫ​ണ്ട്​ സ​മാ​ഹ​രി​ച്ച​വ​രെ​ല്ലാം ഇ​തി​നെ പി​ന്തു​ണ​ച്ചു​വെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പാ​ർ​ട്ടി ഒാ​ഫി​സ്​ ഇ​നി ​പ​ഠ​ന​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി​ട്ടാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ഒാ​ഫി​സ്​ ഇ​ല്ലാ​താ​യ​തോ​ടെ ഗു​സ്​​കാ​ര​യി​ലെ സോ​ണ​ൽ ക​മ്മി​റ്റി ഒാ​ഫി​സി​ൽ ആ​യി​രി​ക്കും പ്ര​ദേ​ശി​ക ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Party OfficeBurdwanrents
News Summary - CPM in Burdwan rents out party office- India news
Next Story