ത്രിപുരയിൽ സഹായനിധി ശേഖരണം ബി.ജെ.പി തടഞ്ഞെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: കേരളത്തിൽ പ്രളയക്കെടുതി നേരിടുന്നവർക്കായി ത്രിപുരയിൽ സഹായനിധി ശേഖരിക്കാൻ ഇറങ്ങിയ സി.പി.എം പ്രവർത്തകർക്ക് ബി.ജെ.പിക്കാരുടെ വിലക്ക്. മൂന്നിടത്ത് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സഹായ പ്രവർത്തകരെ പൊലീസ് നോക്കിനിൽെക്ക തടഞ്ഞു. സംഭവത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ പ്രതിഷേധിച്ചു.
ബാദൽ ചൗധരി എം.എൽ.എ, സുധൻദാസ് എം.എൽ.എ, മുൻ എം.എൽ.എ ബസുദേവ് മജുംദാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് തടഞ്ഞതെന്ന് പി.ബി വിശദീകരിച്ചു. ത്രിപുരയിലെ ജനാധിപത്യവിരുദ്ധ സാഹചര്യത്തിന് പുതിയ തെളിവാണിതെന്ന് പി.ബി പറഞ്ഞു.
മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്കു പോലും ഇറങ്ങാൻപറ്റാത്ത സ്ഥിതിയാണ്. പ്രതിപക്ഷത്തിന് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് പി.ബി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
