ഇടതിന് ആശ്വാസം തമിഴ്നാട്; സീറ്റുനിലനിർത്തി സി.പി.എം, സി.പി.ഐ
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്ന് ഇടത് കക്ഷികൾ നേടിയത് നാല് സീറ്റ്. സി.പി.എം, സി.പി.ഐ കക്ഷികൾ രണ്ടുവീതം സീറ്റുകളാണ് നേടിയത്. സി.പി.എമ്മിന്റെ സു വെങ്കടേശൻ(മധുര), ആർ. സച്ചിദാനന്ദം (ദിണ്ഡിഗൽ), സി.പി.ഐയുടെ കെ. സുബ്ബരായൻ (തിരുപ്പൂർ), വി. ശെൽവരാജ് (നാഗപട്ടണം) എന്നിവരാണ് ജയിച്ചത്.
രാജസ്ഥാനിലെ സിക്കാർ മണ്ഡലത്തിൽനിന്ന് സി.പി.എമ്മിന്റെ അമ്ര റാം വിജയിച്ചിരുന്നു. ഇതോടെ കേരളത്തിൽനിന്നുള്ള കെ. രാധാകൃഷ്ണൻ ഉൾപ്പെടെ ലോക്സഭയിൽ സി.പി.എമ്മിന് നാല് അംഗങ്ങളായി. സി.പി.ഐക്ക് രണ്ടുപേരാണുള്ളത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും അംഗങ്ങളുമാണുണ്ടായിരുന്നത്. ലോക്സഭയിൽ പാർട്ടി പ്രാതിനിധ്യം കുറയുന്നത് പരിശോധിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ജി. രാമകൃഷ്ണൻ പറഞ്ഞു.

