Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിത്തറയിളക്കം...

അടിത്തറയിളക്കം സമ്മതിച്ച്​ സി.പി.എം

text_fields
bookmark_border
അടിത്തറയിളക്കം സമ്മതിച്ച്​ സി.പി.എം
cancel

ന്യൂഡൽഹി: ലോക്​സഭ തെര​െഞ്ഞടുപ്പിൽ പാർട്ടിയുടെ ശക്​തി കേന്ദ്രങ്ങളിൽ വോട്ട്​ ശക്തിയായി ഒലിച്ചു​േപായെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ വിലയിരുത്തി. ജൂൺ ഏ​ഴിനു ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പിലേറ്റ തി രിച്ചടി സംബന്ധിച്ച്​ കൂടുതൽ ചർച്ചചെയ്യും. അതിനു മുമ്പായി സംസ്​ഥാന കമ്മിറ്റികൾ ചേർന്ന്​ തെരഞ്ഞെടുപ്പ്​ വിലയി രുത്താനും ഞായർ, തിങ്കൾ ദിവസങ്ങളിലായി ഡൽഹിയിൽ ചേർന്ന പോളിറ്റ്​ ബ്യൂറോ തീരുമാനിച്ചു. കേരളത്തിൽ ശബരിലമലയടക്കമ ുള്ള വിഷയങ്ങൾ പരാജയ​ത്തിനു കാരണമായിട്ടുണ്ടോ എന്ന്​ സംസ്​ഥാന സമിതി യോഗത്തിൽ ചർച്ചയാവും.

കേരളം, ത്രിപുര തുടങ്ങിയ സംസ്​ഥാന സമിതികളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ​െങ്കടുക്കും. പോളിറ്റ്​ ബ്യൂറോ റിപ്പോർട്ടിനോടൊപ്പം സംസ്​ഥാന കമ്മിറ്റി റിപ്പോർട്ടുകളും കേ​ന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. ​ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ നിരയില്‍ സി.പി.എം കോണ്‍ഗ്രസിനൊപ്പം നിന്നത് സംസ്​ഥാനത്ത്​ പാര്‍ട്ടിക്ക്​ തിരിച്ചടിയുണ്ടാക്കിയെന്നു കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ നേരിടാൻ കോൺ​ഗ്രസാണ്​ നല്ല​െതന്ന ധാരണ സംസ്​ഥാനത്തുണ്ടാക്കിയെന്നും കേരള അംഗങ്ങൾ പറഞ്ഞു.

ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച്​ മുന്നോട്ടുപോകുമെന്ന്​ പോളിറ്റ്​ ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം നയങ്ങളില്‍ പാളിച്ച പറ്റിയിട്ടുണ്ടോ എന്ന്​ പരിശോധിച്ച ശേഷമേ വിലയിരുത്താനാകൂ. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയത്തി​​​െൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍, പാര്‍ട്ടി കൂട്ടുത്തരവാദിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം വലിയ വെല്ലുവിളിയാണ്​ നേരിടാൻ പോകുന്നത്​.

മധ്യപ്രദേശിലും ഹരിയാനയിലും ന്യൂനപക്ഷങ്ങൾക്കു നേരെ നടന്നത്​ അതി​​​െൻറ ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു. അതേമസയം, ദേശീയ തലത്തിലെ കോൺഗ്രസ്​ ബന്ധം സംബന്ധിച്ച ചോദ്യത്തിന്​ വ്യക്തമായ മറുപടി നൽകാൻ യെച്ചൂരി തയാറായില്ല. അതു സംബന്ധിച്ച ഇംഗ്ലീഷ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്ന ഒന്നും ത​​​െൻറ ശ്രദ്ധയില്‍പെട്ടില്ലെന്നും മലയാളത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്നുമായിരുന്നു അദ്ദഹത്തി​​​െൻറ മറുപടി.

ബാല​ാേകാട്ടുപോലുള്ള അതിവൈകാരിക വിഷയങ്ങളും തീവ്രദേശീയതയും ഉയർത്തി രാജ്യം നേരിടുന്ന കർഷക പ്രതിസന്ധി, തൊഴിലില്ലായ്​​മ തുടങ്ങിയ അടിസ്​ഥാന പ്രശ്​നങ്ങൾ മറികടക്കാൻ ബി.ജെ.പിക്കായി. ഇതിനായി സുക്ഷ്മതലത്തിലുള്ള പ്രവര്‍ത്തനവും സോഷ്യല്‍ എൻജിനീയറിങ്ങും ഉയര്‍ന്ന സാങ്കേതിക വിദ്യകളും അവർ ഉപയോഗിച്ചു. തെരഞ്ഞെടുപ്പു കമീഷനും മാധ്യമങ്ങളും ഇതില്‍ അവരവരുടേതായ പങ്ക് വഹിച്ചു​െവന്നും പോളിറ്റ്​ ബ്യൂറോ വിലയിരുത്തി. ​കേരളത്തിൽ അടുത്തയാഴ്​ച തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ ചർച്ചചെയ്യാൻ സംസ്​ഥാന സമിതി ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolit bureauloksabha election 2019
News Summary - cpm agrees problem in baseilne -india news
Next Story