രാജസ്ഥാനിൽ രണ്ട് സീറ്റുകളിൽ സി.പി.എം മുന്നേറ്റം
text_fieldsപ്രതീകാത്മക ചിത്രം
ജയ്പൂർ: നാല് സംസ്ഥാനങ്ങളിലേക്ക് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ രണ്ട് സീറ്റുകളിൽ സി.പി.എം മുന്നേറ്റം. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലാണ് സി.പി.എം ലീഡ് ചെയ്യുന്നത്. ദുംഗാർഗഢിൽ മണ്ഡലത്തിൽ സി.പി.എമ്മിന്റെ ഗിർദരി ലാലാണ് മുന്നേറുന്നത്.
സി.പി.എം മുന്നേറുന്ന രണ്ടാമത്തെ മണ്ഡലം ഭാദ്രയാണ്. പാർട്ടി സ്ഥാനാർഥിയായ ബൽവാൻ പൂനിയയാണ് ലീഡ് ചെയ്യുന്നത്. അതേസമയം, രാജസ്ഥാനിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. 100ലേറെ സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. 70 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറ്റം.
ഭാരത് ആദിവാസി പാർട്ടി, ബി.എസ്.പി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി എന്നിവയാണ് രാജസ്ഥാനിൽ മുന്നേറുന്ന മറ്റ് രാഷ്ട്രീയപാർട്ടികൾ. സി.പി.എം 17 സ്ഥാനാർഥികളെയാണ് രാജസ്ഥാനിൽ മത്സരിപ്പിക്കുന്നത്. ഇതിൽ നാല് പേർ മത്സരിക്കുന്നത് സിൽകാർ ജില്ലയിൽ നിന്നാണ്. സി.പി.എമ്മിന്റെ പാർട്ടി സെക്രട്ടറി ഉൾപ്പടെ മത്സരരംഗത്തേക്ക് ഇറങ്ങിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

