Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാബരി വിധി പൊരുത്തക്കേടുകൾ നിറഞ്ഞത് - സി.പി.ഐ (എം.എൽ)
text_fieldsbookmark_border
ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ വിധി തർക്കങ്ങളെ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സി.പി.ഐ.എം.എൽ. ബാബരി മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്ന് പറഞ്ഞ വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്നും സി.പി.ഐ.എം.എൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയത് നിയമവാഴ്ചയുടെ ലംഘനമാണെന്നാണ് വിധിയുടെ ആമുഖത്തിൽ തന്നെ കോടതി വ്യക്തമാക്കുന്നത്. വിശ്വാസമല്ല, തെളിവുകളുടെ അടിസ്ഥാനത്തിലാകും വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിശ്വാസത്തിന്‍റെ കാരണത്താൽ തന്നെ ബാബരി ഭൂമി ക്ഷേത്രത്തിനായി നൽകുകയും ചെയ്തു. ഇത് സുപ്രീംകോടതിയുടെ തന്നെ നിരീക്ഷണത്തിന് വിരുദ്ധമാണെന്നും പ്രസ്താവനയിലൂടെ സി.പി.ഐ.എം.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
