Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വാസത്തെ...

വിശ്വാസത്തെ ബഹുമാനിക്കുന്നു; എന്നാൽ മതത്തെ രാഷ്ട്രീയവത്കരിക്കരുത് -ബൃന്ദ കാരാട്ട്

text_fields
bookmark_border
Brinda Karat
cancel

ന്യൂഡൽഹി: സി.പി.എം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങിൽ പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്. തന്‍റെ പാർട്ടി എല്ലാ മത വിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

"ഞങ്ങളുടെ പാർട്ടി രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങിൽ പങ്കെടുക്കില്ല. ഞങ്ങൾ എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ അവർ മതത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ്. മത പരിപാടികളുടെ രാഷ്ട്രീയവത്കരണമാണ് ഇവിടെ നടക്കുന്നത്" -ബൃന്ദ കാരാട്ട് പറഞ്ഞു.

നേരത്തെ തന്നെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി നി​ര​സി​ച്ചിരുന്നു. രാ​മ​ക്ഷേ​ത്ര നി​ര്‍മാ​ണ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നൃ​പേ​ന്ദ്ര മി​ശ്ര​യാ​ണ് യെ​ച്ചൂ​രി​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ, സോ​ണി​യ ഗാ​ന്ധി, മ​ന്‍മോ​ഹ​ന്‍ സി​ങ്, ലോ​ക്സ​ഭ ക​ക്ഷി നേ​താ​വ് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ർ തു​ട​ങ്ങി പ്ര​തി​പ​ക്ഷ​ത്തെ വി​വി​ധ നേ​താ​ക്ക​ളെ രാ​മ​ജ​ന്മ​ഭൂ​മി ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ള്‍ നേ​രി​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു. ജ​നു​വ​രി 22നാ​ണ് പ്ര​തി​ഷ്ഠ ച​ട​ങ്ങ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brinda karatCPMRam Temple Ayodhya
News Summary - CPI(M) to not attend Ram Temple inauguration event in Ayodhya, party leader Brinda Karat explains why
Next Story