Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-യു.എസ് വ്യാപാര...

ഇന്ത്യ-യു.എസ് വ്യാപാര കരാർ പരമാധികാരത്തിനു നേരെയുള്ള ആക്രമണമെന്ന് സി.പി.ഐ.എം

text_fields
bookmark_border
ഇന്ത്യ-യു.എസ് വ്യാപാര കരാർ പരമാധികാരത്തിനു നേരെയുള്ള ആക്രമണമെന്ന് സി.പി.ഐ.എം
cancel
Listen to this Article

ന്യഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ നിശിത വിമർശനവുമായി സി.പി.ഐ.എം. ഇത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയായ ലജ്ജാകരമായ കീഴടങ്ങൽ ആണെന്ന് പാർട്ടി വിശേഷിപ്പിച്ചു.

ഇടക്കാല വ്യാപാര കരാർ എന്നറിയപ്പെടുന്ന കരാറിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കക്ക് ‘വൻ ഇളവുകൾ’ അനുവദിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആരോപിച്ചു.

പഴങ്ങൾ, പരുത്തി, സോയാബീൻ എണ്ണ, മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയ നിരവധി യു.എസ് കാർഷിക കയറ്റുമതികൾക്ക് സീറോ താരിഫ് ഉൾപ്പെടെയാണ് കരാർ. ഈ തീരുമാനങ്ങൾ ലക്ഷക്കണക്കിന് ഇന്ത്യൻ കർഷകർക്ക് കനത്ത നഷ്ടം വരുത്തുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.

ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ആപ്പിൾ കർഷകർ ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളുമായുള്ള മുൻ വ്യാപാര കരാറുകൾ മൂലം ഇതിനകം ബുദ്ധിമുട്ടിലാണെന്നും അവർ കൂടുതൽ ദുരിതം നേരിടേണ്ടിവരുമെന്നും പാർട്ടി പറഞ്ഞു.

വർധിച്ചുവരുന്ന ചെലവുകളും ഗ്രാമീണ കടബാധ്യതയും മൂലം ബുദ്ധിമുട്ടുന്ന പരുത്തി, സോയാബീൻ കർഷകരെയും ഇത് സമാനമായി ബാധിക്കും. ഭക്ഷ്യ, കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് ഇതര തടസ്സങ്ങൾ നീക്കാൻ ഇന്ത്യ സമ്മതിച്ചതായുള്ള റിപ്പോർട്ടുകളിലും സി.പി.ഐ.എം ആശങ്ക പ്രകടിപ്പിച്ചു.

അത്തരമൊരു നീക്കം കാർഷിക പിന്തുണയും സബ്‌സിഡിയും പിൻവലിക്കുന്നതിന് തുല്യമാകുമെന്നും, യു.എസ് സബ്‌സിഡിയുള്ള ഇറക്കുമതികൾക്കെതിരെ ആഭ്യന്തര ഉൽ‌പാദകരെ പ്രതിരോധമില്ലാത്തവരാക്കുമെന്നും ഇന്ത്യൻ കൃഷിയെ വർധിച്ചുവരുന്ന തരത്തിൽ പ്രായോഗികമല്ലാതാക്കുമെന്നും പാർട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpi(m)Sovereigntyindian farmersindia us trade deal
News Summary - CPI(M) says India-US trade deal an attack on sovereignty
Next Story