ബംഗാളിൽ വീണ്ടും ഒരുമിച്ച് മത്സരിക്കാൻ സി.പി.എമ്മും കോൺഗ്രസും
text_fieldsകൊൽക്കത്ത: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബംഗാളിൽ ഒരുമിച്ച് മത്സരിക്കാനൊരുങ്ങി സി.പി.എമ്മും കോൺഗ്രസും. ഇരു പാർട്ടികളിലേയും മുതിർന്ന നേതാക്കൾ ഇതുസംബന്ധിച്ച് ചർച്ച തുടങ്ങി.
2016ലെ തെരഞ്ഞെടുപ്പിൽ 294 ൽ 76 സീറ്റാണ് സഖ്യം നേടിയത്. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളിൽ ധാരണയിലെത്തൂവെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ചർച്ചക്കുശേഷം പറഞ്ഞു. ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.
മുതിർന്ന ഇടതുമുന്നണി നേതാവ് സൂര്യകാന്ത് മിശ്ര, കോൺഗ്രസ് നേതാവ് അബ്ദുൽ മന്നാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇരു പാർട്ടികളും ചേർന്ന് കൊൽക്കത്തയിൽ വൻ റാലി സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഏപ്രിൽ-മേയിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്.

