പ്രോക്സി വോട്ടിനെ എതിർക്കും –സി.പി.എം
text_fieldsന്യൂഡല്‍ഹി: പ്രവാസി വോട്ടര്‍മാര്‍ക്ക് മുക്തിയാർ വോട്ട് (പ്രോക്സി) രേഖപ്പെടുത്താന്‍ അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സി.പി.എം എതിര്‍ക്കും. ഇതു തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തങ്ങളുടെ നിർദേശം തെരഞ്ഞെടുപ്പു കമീഷനെ അറിയിച്ചിട്ടുണ്ട്. െതരഞ്ഞെടുപ്പുഫലം സ്വാധീനിക്കപ്പെടാൻ പുതിയ തീരുമാനം ഇടയാക്കും. വിദേശത്ത് ജോലിെചയ്യുന്ന ഒരാള്‍ക്ക് തെൻറ വോട്ട് മറ്റൊരാളെക്കൊണ്ട് ചെയ്യിക്കാനാണ് സർക്കാർ അവകാശം നല്‍കിയിരിക്കുന്നത്. ഇത് തെറ്റായി വിനിയോഗിക്കപ്പെടും. ഇപ്പോള്‍തന്നെ വലിയ തരത്തിലാണ് പണസ്വാധീനം തെരഞ്ഞെടുപ്പിലുള്ളത്. ആ സാഹചര്യത്തില്‍ ഉപജാപത്തിലൂടെ െതരഞ്ഞെടുപ്പുഫലം സ്വാധീനിക്കപ്പെടാന്‍ പ്രോക്സി വോട്ടവകാശം ഇട വരുത്തും. ലക്ഷക്കണക്കിനു പ്രവാസികളാണ് വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നത്. പകരം വോട്ടവകാശമല്ല, അവര്‍ക്കൊക്കെ അവര്‍ തൊഴിലെടുക്കുന്ന രാജ്യങ്ങളിലെ എംബസികളിലെത്തി വോട്ടുചെയ്യാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ സി.പി.എം സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ വിഷയത്തിൽ ബംഗാൾ ഘടകത്തെയും യെച്ചൂരി ന്യായീകരിച്ചു. പത്രിക തള്ളിയതിൽ സംസ്ഥാന നേതൃത്വം തന്നെ ദുരൂഹതയുണ്ടെന്നു പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെലവിൽ സി.പി.എം സ്ഥാനാർഥി താമസിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും അതു സംബന്ധിച്ച രേഖകളില്ലെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്. ബംഗാളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയ ശേഷം രാജ്യത്തെ ജനങ്ങള്‍ വന്‍തോതില്‍ വിലക്കയറ്റവും ദുരിതവും നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
