ഭാരത് ജോഡോ സമാപനത്തിൽ സി.പി.ഐ പങ്കെടുക്കും
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസിന്‍റെ ക്ഷണം സ്വീകരിച്ച് സി.പി.ഐ. ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര സമാപനച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
സി.പി.ഐയുടെ രാജ്യസഭ അംഗം ബിനോയ് വിശ്വവും യാത്രയുടെ ഭാഗമാകും. സമാപന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് 21 പ്രതിപകക്ഷ പാർട്ടികളുടെ നേതാക്കൾക്ക് ക്ഷണക്കത്തയച്ചത്.സി.പി.എമ്മിന്‍റെ കശ്മീരിലെ നേതാവ് യൂസുഫ് തരിഗാമി മാർച്ചിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിഷേധിച്ചിരുന്നു.
കോണ്‍ഗ്രസ് യാത്രയിൽ സി.പി.എം പങ്കെടുക്കുമോ എന്ന ചോദ്യത്തിന്‍റെ കാര്യമില്ലെന്നും യാത്രക്ക് സി.പി.എം ആശംസ അര്‍പ്പിക്കുന്നതായും യെച്ചൂരി പറയുകയുണ്ടായി.