ചെളിയിൽ കുളിച്ച് നടുറോഡിലിരുന്നു; സി.പി.ഐ നേതാവിന്റെ പ്രതിഷേധം വൈറൽ -വിഡിയോ
text_fieldsപൂണെ: മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് പലയിടത്തും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ജന ജീവിതത്തെ സാരമായി ബാധിച്ചതോടെ വേറിട്ട പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ് സി.പി.ഐ നേതാവ് സഞ്ജയ് നംഗ്രെ.
അഹമ്മദ്നഗർ ജില്ലയിലെ ഷെവ്ഗാവിൽ റോഡിൽ അടിഞ്ഞുകൂടിയ ചെളിവെള്ളത്തിൽ കുളിച്ച് വെട്ടക്കെട്ടിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. ചെളിയിൽ കുളിച്ച് പ്രതിേഷധിക്കുന്ന സി.പി.ഐ നേതാവിന്റെ വിഡിയോ സമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
തുടർച്ചയായ വെള്ളക്കെട്ടും അതുവഴി ഉണ്ടാകുന്ന പ്രശ്നങ്ങളും ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അത് എത്രയും വേഗം പരിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സഞ്ജയ് നംഗ്രെ പറഞ്ഞു.
അതേസമയം, പുണെയിൽ മഴയെ തുടരുകയാണ്. അടുത്ത മൂന്നു നാല് ദിവസത്തേക്ക് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

