ജാതി പരാമർശം; സി.പി. ജോഷിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
text_fieldsന്യൂഡല്‍ഹി: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ ജാതി പരാമർശം നടത്തിയ കോണ്‍ഗ്രസ് നേതാവ് സി.പി. ജോഷിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസയച്ചു. ഞായറാഴ്ച രാവിലെ 11നകം വിശദീകരണം നല്‍കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബ്രാഹ്മണരല്ലാത്ത നരേന്ദ്ര മോദിക്കും ഉമാ ഭാരതിക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നായിരുന്നു പ്രസ്താവന. ജോഷിയുടെ ജാതി പരാമര്‍ശത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ രംഗത്തുവന്നിരുന്നു. രാഹുൽ ആവശ്യപ്പെട്ടതനുസരിച്ച് ജോഷി മാപ്പ് പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
