ഈദ് ആശംസ കാർഡിൽ പശു: കോൺഗ്രസ് എം.എൽ.എക്കെതിരെ ബി.ജെ.പി
text_fieldsഹൈദരാബാദ്: സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഈദ് ആശംസ കാർഡിൽ പശുവിന്റെ ചിത്രം പതിപ്പിച്ച കോൺഗ്രസ് എം.എൽ.എക്കെതിരെ ബി.ജെ.പി. തെലങ്കാന കോൺഗ്രസ് എം.എൽ.എ കുംഭം അനിൽ കുമാർ റെഡ്ഡിക്കെതിരെയാണ് ബി.ജെ.പി എം.എൽ.എമാർ അടക്കമുള്ളവർ രംഗത്തുവന്നത്.
ബലി പെരുന്നാൾ ദിനത്തിൽ ആശംസ വാചകങ്ങൾക്കൊപ്പം പശുവിന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയ ഗ്രാഫിക് ചിത്രമാണ് അനിൽ കുമാർ റെഡ്ഡി പോസ്റ്റ് ചെയ്തത്. ഉടൻതന്നെ സംഘ്പരിവാർ കേന്ദ്രങ്ങൾ പോസ്റ്റിനെതിരെ രംഗത്തുവന്നതോടെ അദ്ദേഹം കാർഡ് പിൻവലിച്ചു. തുടർന്നും ബി.ജെ.പി നേതൃത്വം കോൺഗ്രസിനും അനിൽ കുമാറിനുമെതിരെ രംഗത്തുവരുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം അശ്രദ്ധമൂലം സംഭവിച്ച പിഴവാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തിൽ ഖേദപ്രകടനം നടത്തി.
താൻ രാമഭക്തനാണെന്നും പിഴവ് ശ്രദ്ധയിൽപെട്ടയുടൻതന്നെ പോസ്റ്റ് പിൻവലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലിരിക്കുന്നിടത്തെല്ലാം അവർ ഹിന്ദുക്കളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി എം.എൽ.എ രാജാ സിങ് ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

