ക്ലാസ് മുറിയിലെ അതിഥിയെ കണ്ട് ഞെട്ടി ഐ.ഐ.ടി വിദ്യാർഥികൾ -Video
text_fieldsമുംബൈ: ബോംബെ ഐ.ഐ.ടിയിലെ ക്ലാസ് മുറിയിൽ കഴിഞ്ഞ ദിവസമെത്തിയ അതിഥിയെ കണ്ട് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ ഞെട് ടി. അലഞ്ഞു തിരിഞ്ഞു നടന്ന പശുവാണ് യാതൊരു കൂസലുമില്ലാതെ ഐ.ഐ.ടി ക്ലാസ് മുറിയിലേക്ക് കയറിവന്നത്.
അധ്യാപകൻ ക്ല ാസെടുക്കുന്നതിനിടെയാണ് സംഭവം. അമ്പരന്ന വിദ്യാർഥികൾ പശുവിനെ പുറത്തേക്ക് തെളിക്കുന്നുണ്ടെങ്കിലും ക്ലാസ് മുറി മുഴുവൻ ചുറ്റി കണ്ട ശേഷമാണ് പശു സ്ഥലംവിട്ടത്.
ഏത് ക്ലാസ് മുറിയിൽ എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലെന്ന് ഐ.ഐ.ടി അധികൃതർ പറഞ്ഞു. കഴിഞ്ഞ ആഴ്ച ക്യാമ്പസിനുള്ളിൽ വെച്ച് ഒരു വിദ്യാർഥിയെ കാള കുത്തിയ സംഭവമുണ്ടായിരുന്നു.
Cow entering IIT BOMBAY without clearing JEE Advanced?? A cow entering an IIT Bombay classroom pic.twitter.com/i7taJ2TPOd
— Mayur Borkar (@imayurborkar) July 29, 2019
രസകരമായ കമന്‍റുകളാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോക്ക് ലഭിക്കുന്നത്. പശു എൻട്രൻസ് പരീക്ഷ വിജയിച്ചാണോ ഐ.ഐ.ടിയിൽ പ്രവേശനം നേടിയതെന്ന് ചിലർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
