വോട്ട് ചുരത്തുന്ന ഗോശാലകൾ
text_fieldsലഖ്നോ: ഉത്തർപ്രദേശ് ബി.ജെ.പിയുടെ വോട്ടുശാലകളാണ് ഇപ്പോൾ ഗോശാലകൾ. ഗ്രാമങ്ങ ളിലെ പശുവളർത്തൽ കേന്ദ്രങ്ങൾ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ പ്രധാന കേന്ദ്രങ്ങളായി മാറുന്നു. ഭൂരിപക്ഷ സമുദായത്തിെൻറ പിന്തുണ ഉറപ്പാക്കാനുള്ള പ്രകടന ശാലകളായി ഗോശാലകൾ മാറുേമ്പാൾ സംസ്ഥാനത്തെ ദലിത്-മുസ്ലിം അന്യവത്കരണത്തിന് ഇത് കാരണമാകുന്നുണ്ട്.
അലീഗഢിലെ ചന്ദൗസിൽ ജനുവരിയിൽ തുടങ്ങിയ ഗോശാല പ്രദേശത്തെ ജീവിതശൈലി തന്നെ മാറ്റി. വിദ്യാർഥികളുടെ അധ്യയനക്രമം പോലും പരിഷ്കരിച്ചു. രാവിലെതന്നെ പശുക്കൾക്ക് മുന്നിലെത്തി പ്രാർഥിക്കുകയും പാടുകയും ചെയ്ത ശേഷമാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. ഇതുകാരണം സ്കൂളിൽ വൈകിയെത്തുന്നതിൽ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ പരാതിയില്ല.
അലഞ്ഞുതിരിയുന്ന പശുക്കളുടെ ശല്യത്തിൽനിന്ന് കർഷകർക്ക് ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും, ഗോശാലകൾ യു.പി ഗ്രാമങ്ങളുടെ സാമൂഹിക ഘടനയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പശു സംരക്ഷണത്തിനുള്ള തങ്ങളുടെ പ്രതിബദ്ധതക്ക് നിദാനമായി യോഗി ആദിത്യനാഥ് സർക്കാർ ഉയർത്തിക്കാട്ടുന്നത് ഈ പശുവളർത്തൽ കേന്ദ്രങ്ങളെയാണ്. കർഷക പ്രശ്നങ്ങൾക്കുമുകളിൽ പശുക്കളെ പ്രതിഷ്ഠിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ എതിരാളികൾ പറയുന്നു.
അലഞ്ഞുതിരിയുന്ന പശുക്കൾ യു.പിയിലെ ഗ്രാമങ്ങളിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കറവവറ്റിയ പശുക്കളെ വിൽക്കാനാകാത്തതിനാൽ അവയെ സാധാരണ കർഷകർ അഴിച്ചുവിടുകയാണ്. പശുക്കൾ കൃഷി നശിപ്പിക്കൽ തുടങ്ങി, ഗതാഗതതടസ്സത്തിനുവരെ കാരണമായി. പുതിയ ഗോരക്ഷ നിയമവും അനധികൃത അറവുശാലകൾ പൂട്ടിച്ചതും കാരണം കറവവറ്റിയ പശുക്കൾ കർഷകർക്ക് വലിയ ബാധ്യതയാണ്. അതിനൊക്കെ പരിഹാരമെന്ന നിലയിലാണ് പ്രാദേശിക സംവിധാനങ്ങൾ ഉപയോഗിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഗോശാലകൾ തുടങ്ങിയത്.
നാട്ടുകാരിൽനിന്ന് വൻതോതിൽ പിരിവെടുത്താണ് ഇവ നടത്തിക്കൊണ്ടുപോകുന്നത്. ചന്ദൗസിലെ ഗോശാലക്കായി ഭൂമി വിട്ടുനൽകിയത് മാനവേന്ദ്ര സിങ് എന്ന ബി.ജെ.പി പ്രവർത്തകനാണ്. 12,000 രൂപയാണ് ഒരുദിവസത്തെ ശരാശരി ചെലവ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗോശാലകൾ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
