Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോരക്ഷാ ഗുണ്ടകൾക്കെതിരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്

text_fields
bookmark_border
ഗോരക്ഷാ ഗുണ്ടകൾക്കെതിരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്
cancel

മുംബൈ: മഹാരാഷ്ട്രയിലെ ശിവാനി ഗ്രാമത്തിൽ ഗോരക്ഷാ ഗുണ്ടകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരി​ക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോരക്ഷകർക്കെതിരെ നടന്ന ആ​ക്രമണം നടത്തിയവരെ പിടികൂടണ​മെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ റോഡ് ഉപരോധിച്ചു.

തെലങ്കാനയിലെ ബന്ധുവീട്ടിൽ നിന്ന് തിരിച്ചുവരുന്ന വഴിക്ക് ഒരു പിക്ക് അപ് വാൻ പോകുന്നത് ക​ണ്ട് ഗോരക്ഷാഗുണ്ടകൾ അത് പരിശോധിക്കാനായി തടഞ്ഞുനിർത്തി. പരിശോധന തുടരുന്നതിനിടെ 12ഓളം ആളുകളെത്തി ഇവരെ മർദിക്കുകയായിരുന്നു. മർദനത്തിൽ ശങ്കർ റാപേലി എന്നയാൾ മരിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

തുടർന്ന് ഗ്രാമീണർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. ശിവാനി മേഖലയിൽ വലിയ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സംഭവത്തിൽ അജ്ഞാതരായ 12ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cow vigilent attacked in maharastra
Next Story