Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയഥാർഥ ഗോരക്ഷകർക്ക്​...

യഥാർഥ ഗോരക്ഷകർക്ക്​ സുപ്രധാന പങ്ക്​ വഹിക്കാനുണ്ട്​– മോഹൻ ഭഗവത്​

text_fields
bookmark_border
യഥാർഥ ഗോരക്ഷകർക്ക്​ സുപ്രധാന പങ്ക്​ വഹിക്കാനുണ്ട്​– മോഹൻ ഭഗവത്​
cancel

നാഗ്​പൂർ: യഥാർഥ ഗോ രക്ഷകർക്ക്​ സമുഹത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന്​ ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭഗവത്​. ഗോക്കളെ പരിപാലിക്കുന്നവരും സ്വയം ഗോരക്ഷകരെന്ന്​ ചമയുന്നവരും തമ്മിൽ വ്യത്യാസമുണ്ടെന്നും ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആർ.എസ്​.എസ്​ ദേശീയ പരേഡിൽ അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തിൽ  ഗോക്കൾ പൂജിതരാണെന്ന്​ പറയപ്പെടുന്നു. നിയമപ്രകാരം ഗോക്കളെ സംരക്ഷിക്കുന്നവർ സുപ്രധാന പങ്കാണുള്ളത്​.  ഗോരക്ഷകരെന്ന വ്യാജേന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ജാതി മത വിദ്വേഷങ്ങൾ പടർത്തുന്ന സംഭവമാണ്​ ഗുജറാത്തിലെ ഉനയിലും മറ്റും നടന്നതെന്നും ഭഗവത്​ പറഞ്ഞു.

ഉനയിൽ ഗോരക്ഷകർ നിയമം കൈയ്യിലെടുത്തതിനെ പ്രധാനമ​ന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു.  ഇൗ സാഹചര്യത്തിലാണ്​ യഥാർഥ ഗോ രക്ഷകരും സ്വയം പ്രഖ്യാപിത ഗോപാലകരും തമ്മിൽ വ്യത്യാസമുണ്ടെന്ന്​ ഭഗവത്​ അടിവരയിട്ടത്​.

പശുക്കളെ കൊല്ലുന്നത്​ നിയമവിരുദ്ധമാണ്​. എന്നാൽ കോൺഗ്രസ്​ ഭരണത്തിനു കീഴിൽ മുസ്​ലിംകളുടെയും താഴ്​ന്ന ജാതിക്കാരുടെയും അവകാശം സംരക്ഷിക്കാനെന്ന പേരിൽ ഇത്​ അനുവദിച്ചിരുന്നുവെന്നും മോഹൻ ഭഗവത്​ പറഞ്ഞു.

പാക്​ അധിനിവേശ കശ്​മീരിൽ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെ ഭഗ്​വത്​ അഭിനന്ദിച്ചു. ഗിൽജിത്തും ബാൾട്ടിസ്​താനുമുൾപ്പെടെയുള്ള മുഴുവൻ കശ്​മീരും ഇന്ത്യയുടെ പ്രധാനഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:go rakshakarcow vigilentRashtriya Swayamsewak SanghBJPBJP
News Summary - Cow vigilantes perform an important role
Next Story