Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലിക്കടത്ത്​ തടഞ്ഞ...

കാലിക്കടത്ത്​ തടഞ്ഞ വി.എച്​.പി പ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തി

text_fields
bookmark_border
കാലിക്കടത്ത്​ തടഞ്ഞ വി.എച്​.പി പ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തി
cancel

വൽസാദ്​: വി.എച്ച്​.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കന്നുകാലിക്കടത്തുകാരായ പത്തുപേർ പിടിയിൽ. കാലിക്കടത്തിന്​ ഉപയോഗിച്ച ടെ​േമ്പാ വാൻ ആക്രമിച്ചതി​നെ തുടർന്നാണ്​ ഇയാൾ കൊല്ലപ്പെട്ടത്​. ഗുജറാത്തിലെ വൽസാദ്​ ജില്ലയിലെ ധരംപൂർ-വൽസാദ്​ പാതയിലാണ്​​ സംഭവം. ഹർദിക്​ കൻസാരയാണ്​ (29) കൊല്ലപ്പെട്ടത്​.

മഹാരാഷ്​ട്രയിലേക്ക്​ കന്നുകാലിയുമായി വരുകയായിരുന്ന ടെ​േമ്പാ വാൻ തടഞ്ഞ്​ യാത്രക്കാരെ ആക്രമിക്കാൻ ഒരുങ്ങിയ ഹർദിക്കിനുമേൽ ഡ്രൈവർ ടെ​േമ്പാ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മഹാരാഷ്​ട്ര, വൽസാദ്​ പ്രദേശവാസികളാണ്​ അറസ്​റ്റിലായത്​. ടെ​േമ്പാ ഉടമയും ഡ്രൈവറും അറസ്​റ്റിലായവരിൽപെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CowVHPcattle traffick
News Summary - Cow vigilante killed by cattle traffickers in Gujarat, 10 held
Next Story