Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ ബാധ ചികിത്സിക്കാം -ഹിന്ദു മഹാസഭ അധ്യക്ഷൻ

text_fields
bookmark_border
ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ ബാധ ചികിത്സിക്കാം -ഹിന്ദു മഹാസഭ അധ്യക്ഷൻ
cancel

ന്യൂഡൽഹി: ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലായിരിക്കെ വിചിത്ര വാദവുമായി ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി മഹാ രാജ്. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസ് ബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണിയുടെ വാദം. ലോകത്തുനി ന്ന് കൊറോണ വൈറസിനെ തുടച്ചുനീക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗോമൂത്രവും ചാണകവും കഴിക്കുന്നത് കൊറോണ വൈറസ് ബാധയെ തടയും. ഓം നമ ശിവായ എന്ന് മന്ത്രിച്ചുകൊണ്ട് ചാണകം ദേഹത്ത് പുരട്ടിയാൽ വൈറസിൽ നിന്ന് രക്ഷപ്പെടാം -ചക്രപാണി മഹാരാജ് പറഞ്ഞു.

കൊറോണ ബാധയുമായി ബന്ധപ്പെട്ട് തെറ്റായ ചികിത്സാ രീതികൾക്കെതിരെയും വ്യാജപ്രചാരണത്തിനെതിരെയും ബോധവത്കരണം നടക്കുന്ന സാഹചര്യത്തിലാണ് ചക്രപാണി മഹാരാജിന്‍റെ വിചിത്ര വാദം.

ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയിൽ മരണസംഖ്യ 213 ആയി ഉയർന്നുകഴിഞ്ഞു. 9692 പേർക്കാണ് ചൈനയിൽ മാത്രം രോഗം റിപ്പോർട്ട് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cow urine and dung can cure coronavirus: Hindu Mahasabha suggests bizarre treatment
Next Story