Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷക ഗുണ്ട ആക്രമണം;...

ഗോരക്ഷക ഗുണ്ട ആക്രമണം; ഡൽഹിയിലിരുന്ന് കൈകാര്യം ചെയ്യാനാവി​െല്ലന്ന് സുപ്രീംകോടതി

text_fields
bookmark_border
ഗോരക്ഷക ഗുണ്ട ആക്രമണം; ഡൽഹിയിലിരുന്ന് കൈകാര്യം ചെയ്യാനാവി​െല്ലന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലി​രു​ന്ന് സു​പ്രീം​കോ​ട​തി​ക്ക് സൂ​ക്ഷ്മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ദേ​​ശീ​യ മ​ഹി​ള ഫെ​ഡ​റേ​ഷ​ൻ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ചി​ല സം​സ്ഥാ​ന​ങ്ങ​ളു​ണ്ടാ​ക്കി​യ ഗോ ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കാ​നും സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ നേ​ര​​ത്തേ​യു​ള്ള ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച് വ്യ​ക്തി​ക​ൾ ഗോ ​സം​ര​ക്ഷ​ണ​ത്തി​​ന്റെ പേ​രി​ൽ നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന അ​ഡ്വ. നി​സാ​മു​ദ്ദീ​ൻ പാ​ഷ​യു​ടെ വാ​ദം ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അം​ഗീ​ക​രി​ച്ചി​ല്ല. യ​ഥാ​ർ​ഥ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു​റ​പ്പു​വ​രു​ത്തേ​ണ്ട​തെ​ന്നും അ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഹൈ​കോ​ട​തി​ക​ളെ​യാ​ണ് സു​പ്രീം​കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​ക്കി​ട്ടാ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ബു​ൾ​ഡോ​സ​റു​ക​ൾ ഇ​റ​ക്കി ഇ​ടി​ച്ചു​നി​ര​ത്തു​ന്ന കാ​ര്യ​ത്തി​ൽ​പോ​ലും സു​പ്രീം​കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​ണ്. അ​തി​നാ​ൽ, ക​ക്ഷി​ക​ൾ​ക്ക് അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാം. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​ര​ക്കും. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗോ​മാം​സ ഉ​പ​യോ​ഗം പ​തി​വാ​ണ്. ഡ​ൽ​ഹി​യി​ലി​രു​ന്നു​കൊ​ണ്ട് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ ചെ​റി​യ വി​ഷ​യ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നാ​വി​ല്ല. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നി​യ​മ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​ക്ക് പ​രി​​ശോ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ഓ​രോ സം​സ്ഥാ​ന​ത്തെ​യും നി​യ​മ​ത്തി​​​നെ​തി​രെ അ​ത​ത് ഹൈ​കോ​ട​തി​ക​ളി​ൽ പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cow Protection Bill
News Summary - cow protection act
Next Story