ജലദോഷം മാറണോ, പശുവിെൻറ അടുത്ത് നിന്നാൽ മതി; ബി.ജെ.പി മന്ത്രി
text_fieldsന്യൂഡൽഹി: ജലദോഷവും ചുമയും മാറണമെങ്കിൽ പശുവിെൻറ അടുത്ത് പോയി നിന്നാൽ മതിയെന്ന് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി. ശനിയാഴ്ച അക്ഷയ പാത്ര ഫൗണ്ടേഷൻ സംഘടിച്ചിച്ച ഹിേങ്കാനിയ പശു പുനരധിവാസ പരിപാടിയിൽ സംസാരിക്കവെയാണ് വിചിത്രവാദവുമായി മന്ത്രി വസുദേവ് ദേവ്നാനി രംഗത്തെത്തിയത്.
പശുവിെൻറ ശാസ്ത്രീയ പ്രാധാന്യങ്ങൾ മനസിലാക്കേണ്ടത് ആവശ്യമാണ്. ഇൗ വിവരങ്ങൾ എല്ലാവരിലും എത്തിയെന്ന് ഉറപ്പുവരുത്തണം. ഒാക്സിജൻ വലിച്ചെടുത്ത് ഒാക്സിജൻ തന്നെ പുറത്തുവിടുന്ന ഒരോയൊരു മൃഗമാണ്പശു. പശു പരിപാലനത്തിനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് മുഖ്യ പ്രാമുഖ്യം നൽകണം. പശുവിെൻറ ചാണകത്തിലുള്ള വിറ്റാമിൻ ബി റേഡിയോ ആക്ടിവിറ്റി കുറക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
