ഓക്സിജൻ പുറത്തുവിടുന്ന ഒരേയൊരു ജീവിയാണ് പശു -ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ഓക്സിജൻ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തൃവേന്ദ്ര സിങ് റാവത്. പശുവിനെ തലോടിയാൽ ശ്വാസകോശ പ്രശ്നങ്ങൾ മാറുമെന്നും അദ്ദേഹം പറഞ്ഞു.
പശുവിൻെറ പാൽ, മൂത്രം എന്നിവയുടെ ഔഷധ ഗുണങ്ങൾ മുഖ്യമന്ത്രി വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ക്ഷയം വരെ മാറ്റാനുള്ള ശേഷി പശുവിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾ സിസേറിയൻ പ്രസവം ഒഴിവാക്കാൻ ഗരുഡ ഗംഗ നദിയിലെ വെള്ളം കുടിച്ചാൽ മതിയെന്ന് ബി.ജെ.പി എം.പി അജയ് ഭട്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടുപിടിത്തം. അതേസമയം, പൊതുവിൽ ഉത്തരാഖണ്ഡിലുള്ള വിശ്വാസത്തെ ചൂണ്ടിക്കാണിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് ഉയരുന്ന മറുവാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
