Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പശു എല്ലാ ജീവികൾക്കും മാതാവ്'; വീഡിയോ പങ്കുവെച്ച് യോഗി ആദിത്യനാഥ്

text_fields
bookmark_border
പശു എല്ലാ ജീവികൾക്കും മാതാവ്; വീഡിയോ പങ്കുവെച്ച് യോഗി ആദിത്യനാഥ്
cancel

ലക്‌നൗ: ഗോശാലയിലെ പശുക്കൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളാണ് എല്ലാ ജീവികളുടെയും മാതാവ്, അവ സുഖവും സന്തോഷവും നൽകുന്നുവെന്ന അടിക്കുറിപ്പും വീഡിയോക്ക് നൽകിയിട്ടുണ്ട്. പശുക്കളെ പരിചരിക്കുകയും തീറ്റ നൽകുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

കാനഹാ ഗോശാല ഇവം ബേസഹാരാ പശു ആശ്രയ്, മുഖ്യമന്ത്രി സഹഭാഗിത യോജന തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ ആയിരക്കണക്കിന് ഗോശാലകളാണ് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്നത്. ഉടമകളില്ലാത്ത പശുക്കൾക്ക് പാർപ്പിടം, തീറ്റ, വൈദ്യസഹായം എന്നിവ നൽകുന്നതിനൊപ്പം പശുക്കളെ ദത്തെടുക്കുന്നവർക്ക് സാമ്പത്തിക സഹായവും ഇത്തരം പദ്ധതികൾ വഴി നൽകുന്നു.ഗോശാലകളുടെ ആധുനികവൽക്കരണം, ബയോഗ്യാസ് പ്ലാന്റുകൾ, തീറ്റപ്പുൽ മാനേജ്‌മെന്റ് എന്നിവയ്ക്കായി വലിയ തുകയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. കൂടാതെ കന്നുകാലി കള്ളക്കടത്തിനും നിയമവിരുദ്ധമായി പശുക്കളെ കൊല്ലുന്നതിനുമെതിരെ കർശന നടപടികളും സംസ്ഥാനത്ത് സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, യോഗി ആദിത്യനാഥിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റിയയക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. പശു സംരക്ഷണം, സ്‌നേഹം എന്ന് നിരന്തരം ഉയരുന്ന യുപിയിൽ നിന്നാണ് രാജ്യത്തെ ആകെ ബീഫ് കയറ്റുമതിയുടെ 55 മുതൽ 60 ശതമാനം കയറ്റിയയക്കുന്നതെന്ന് നെറ്റിസൺസ് വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Cow is the mother of all living beings'; Yogi Adityanath shares video
Next Story