Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പടക്കം കടിച്ച് പശുവിന് പരിക്ക്; സംഘര്‍ഷാവസ്ഥയില്‍ രാജസ്ഥാന് ഗ്രാമം
text_fieldsbookmark_border
Representative Image
ജയ്പൂര്‍: പടക്കം കടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പശുവിനെച്ചൊല്ലി രാജസ്ഥാനില്‍ സംഘര്‍ഷാവസ്ഥ. പടക്കം പശുവിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തുവരികയായിരുന്നു.
പാലി ജില്ലയിലെ സിരിയരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പരിക്കേറ്റ പശുവിനെ വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ, പ്രതിഷേധവുമായി ഗോപുത്ര സേന, വിശ്വ ഹിന്ദു പരിഷത്, ബജ്റങ് ദള്‍ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി.
ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗോപുത്ര സേനയുടെ പരാതിയിലാണ് കേസെടുത്തതെന്നും കുറ്റക്കാര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
Next Story

