പശുവിനെ ഒാടിക്കാൻ ബോംബെ ഐ.ഐ.ടിയിൽ പ്രത്യേക കാവൽക്കാർ
text_fieldsമുംബൈ: ബോംബെ െഎ.െഎ.ടിയിൽ പശുവിനെ ഒാടിക്കാൻ പ്രത്യേക കാവൽക്കാർ. അലഞ്ഞു നടക്കുന്ന മൃഗങ്ങൾ കാമ്പസിലും ഹോസ്റ്റൽ പരിസരത്തും കടക്കാതിരിക്കാനാണ് ഇവരെ നിയോഗിച്ചത്. പഠനം നടന്നുകൊണ്ടിരിക്കെ പശു ക്ലാസ് മുറിയിൽ കയറി ചുറ്റി നടക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുർന്നാണ് നടപടി. ഇതിന് പുറമെ ദിവസങ്ങൾക്കു മുമ്പ് രണ്ട് കാളകൾ ഒരു വിദ്യാർഥിയെ കുത്തി പരിക്കേൽപിച്ചിരുന്നു.
ക്ലാസ് മുറികളിലും ലാബിലും മൃഗങ്ങൾ കയറുന്നത് െഎ.െഎ.ടിയിൽ പതിവ് കാഴ്ചയാണെന്ന് വിദ്യാർഥികൾ പറയുന്നു. മുമ്പ് അലഞ്ഞു നടക്കുന്ന പശുക്കൾക്കായി ഗോശാല പണിതെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
