Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കോവിഷീൽഡ് വ്യാജ വാക്സിനുകൾ ഇന്ത്യയിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
text_fieldsbookmark_border
ലണ്ടൻ: കോവിഡ് പ്രതിരോധമൊരുക്കുന്ന കോവിഷീൽഡ് വാക്സിൻ രാജ്യത്ത് തകൃതിയായി വിതരണം നടക്കുന്നതിനിടെ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്സിനുകളുടെ വ്യാപനം കണ്ടെത്തിയത്.
ഇന്ത്യയിലെ കോവിഷീൽഡ് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും റിപ്പോർട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ൃസർക്കാർ ആശുപത്രികൾ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങൾ വഴിയും വിതരണം ചെയ്യുന്നതിന് പുറമെ സ്വകാര്യ ആശുപത്രികളിലും വാക്സിൻ വിതരണം നടക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന വാക്സിനുകളിൽ മുൻനിരയിലാണ് കോവിഷീൽഡ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
