Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഷീൽഡും...

കോവിഷീൽഡും കോവാക്​സിനും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കും -കേന്ദ്രം

text_fields
bookmark_border
covaxin and covishield
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിനുകളായ കോവിഷീൽഡും കോവാക്​സിനും കൊറോണ വൈറസിന്‍റെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന്​ കേന്ദ്ര സർക്കാർ. ഡെൽറ്റ പ്ലസ്​ വകഭേദത്തിന്​ എതിരായ ഇവയുടെ പ്രതിരോധശേഷി സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഐ.സി.എം.ആർ ഡയറക്​ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.

വിവിധ വകഭേദങ്ങളെ നിർവീര്യമാക്കുന്നതിനുള്ള വാക്​സിനുകളുടെ കഴിവ്​ സംബന്ധിച്ച ആഗോള പഠനങ്ങളുടെ അടിസ്​ഥാനത്തിലാണ്​ കോവാക്​സിനും കോവിഷീൽഡും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്​. ആൽഫ വകഭേദത്തെ നേരിടു​േമ്പാൾ കോവാക്​സിന്‍റെ ​പ്രതിരോധ​ശേഷിക്ക്​ വലിയ കുറവുകളൊന്നും സംഭവിക്കുന്നില്ലെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. വിവിധ വകഭേദങ്ങളെ നേരിടു​​ന്നതിൽ മറ്റ്​ വാക്​സിനുകളെ അപേക്ഷിച്ച്​ കോവിഷീൽഡിന്‍റെയും കോവാക്​സിന്‍റെയും പ്രതിരോധ​ശേഷി മികച്ചതാണെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

ആൽഫ വകഭേദത്തെ നേരിടാൻ കോവിഷീൽഡാണ്​ ഫലപ്രദമെങ്കിൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന്​ കോവാക്​സിൻ ആണ്​ കുറച്ചുകൂടി നല്ലത്​. അങ്ങിനെ കോവിഷീൽഡിന്‍റെയും കോവാക്​സിന്‍റെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും മാറിമാറി വരും. എങ്കിലും ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തു​േമ്പാൾ കൊറോണ വൈറസിന്‍റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിൽ ഇരു വാക്​സിനുകളും വളരെ മുന്നിലാണെന്ന്​ ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

നിലവിൽ 12 രാജ്യങ്ങളിലാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം കണ്ടെത്തിയിട്ടുള്ളത്​. ഇന്ത്യയിലെ 12 സംസ്​ഥാനങ്ങളിലായി 55ൽ താഴെ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരിക്കുന്നത്​. ഡെൽറ്റ പ്ലസ്​ വകഭേദത്തെ ഏത്​ വാക്​സിനാണ്​ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കുന്നതെന്ന്​ സംബന്ധിച്ച ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്​. പത്ത്​ ദിവസത്തിനുള്ളിൽ ഇത്​ പൂർത്തിയാകുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്​ടോബറിലാണ്​ ഡെൽറ്റ വകഭേദം ലോകത്ത്​ കണ്ടെത്തുന്നത്​. ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ട ​കോവിഡ്​ കേസുകളിൽ 60 ശതമാനത്തിന്‍റെയും കാരണം ഡെൽറ്റ വകഭേദമായിരുന്നു. ഇപ്പോൾ ഡെൽറ്റ പ്ലസ്​ വകഭേദം അൽപം സങ്കീർണതയുള്ളതായാണ്​ വിലയിരുത്തപ്പെടുന്നത്​. ഡെൽറ്റ വകഭേദങ്ങളുടെ 25 ശതമാനവും കണ്ടെത്തിയിരിക്കുന്നത്​ ഇന്ത്യയടക്കം 17 രാജ്യങ്ങളിലാണ്​. ആസ്​​ത്രേലിയ, ബഹ്​റൈൻ, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, ഇസ്രയേൽ, ജപ്പാൻ, ​കെനിയ, മ്യാൻമർ, പെറു, പോർചുഗൽ, റഷ്യ, സിങ്കപൂർ, ദക്ഷിണ കൊറിയ, ബ്രിട്ടൺ, അമേരിക്ക എന്നിവയാണ്​ മറ്റ്​ രാജ്യങ്ങൾ.

കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയിൽ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 92 ജില്ലകൾ അഞ്ച്​ ശതമാനത്തിനും 10 ശതമാനത്തിനും ഇടയിലും 565 ജില്ലകൾ അഞ്ച്​ ശതമാനത്തിൽ താ​ഴെയും ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ നേടിയെങ്കിലും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും രണ്ടാം തരംഗത്തിന്‍റെ പിടിയിൽ നിന്ന്​ മോചിതമായിട്ടില്ല. രോഗവ്യാപനം കുറഞ്ഞ ജില്ലകൾ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നേരിടേണ്ടതായും വരും. ആൾക്കൂട്ടം ഒഴിവാക്കിയും സ്ഥിരമായും നേരായ വിധത്തിലും മാസ്​ക്​ ധരിച്ചും വ്യക്​തിശുചിത്വം പാലിച്ചുമൊക്കെ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CovaxincovishieldCovid varients
News Summary - Covishield, Covaxin work against Covid varients Alpha, Beta, Gamma, Delta: Centre
Next Story