Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nitin patel
cancel
Homechevron_rightNewschevron_rightIndiachevron_rightകൊറോണ...

കൊറോണ ചൈനക്കാരെപ്പോലെ, വിശ്വസിക്കാൻ കഴിയില്ല -ഗുജറാത്ത്​ ഉപമുഖ്യമന്ത്രി

text_fields
bookmark_border

അഹ്​മദാബാദ്​: കൊറോണ വൈറസിനെ ചൈനയുമായി താരതമ്യപ്പെടുത്തി ഗുജറാത്ത്​ ഉപ മുഖ്യമന്ത്രി നിതിൻ പ​േട്ടൽ. കൊറോണ വൈറസ്​ ചൈനയെപ്പോലെയാണെന്നും വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു നിതിൻ പ​േട്ടലിന്‍റെ പ്രതികരണം. കോവിഡിന്‍റെ മൂന്നാംതരംഗത്തെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്നതിനിടെയാണ്​ ഉപമുഖ്യമന്ത്രിയുടെ പരാമർശം.

'(കോവിഡിനെതിരായ) യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ഇതൊരു താൽകാലിക വെടിനിർത്തലാണ്​. അതിർത്തിയിൽ നമ്മൾ തയാറായിരിക്കണം. കൊറോണ വൈറസ്​ ചൈനക്കാരെപ്പോലെയാണ്​, ചൈനപ്പോലെയാണ്​ കൊറോണയും. അതിന്​ എപ്പോൾ എന്തുവേണമെങ്കിലും ചെയ്യാൻ കഴിയും. നമുക്ക്​ അവരെ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ ജാഗ്രത പാലിക്കുകയും സർക്കാർ നിർദേശങ്ങളും നിയമങ്ങളും അനുസരിക്കുകയും വേണം' -മെഹ്​സാന ജില്ലയിലെ വിസ്​നഗറിൽ സിവിൽ ആശ​ുപത്രിയിലെ ഓക്​സിജന്‍ പ്ലാൻറ്​ ഉദ്​ഘാടനം നിർവഹിച്ച ശേഷം നിതിൻ പ​േട്ടൽ പറഞ്ഞു.

കോവിഡ്​ ബാധിതർക്ക്​ സംസ്​ഥാനത്ത്​ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന്​ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിതിൻ പ​േട്ടൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Patel​Covid 19ChinaCorona VirusGujarat Deputy CM
News Summary - Covid’s like the Chinese; can’t be trusted Nitin Patel
Next Story