ഡാ കോവിഡിയറ്റേ!
text_fieldsസൂക്ഷിച്ചാൽ ഈ വിളി കേൾക്കണ്ട. ഇവരാണ് ഇപ്പോൾ ഏറ്റവും വലിയ കുരിശ്. എത്രപറഞ്ഞാലും മനസ്സിലാകില്ല. ഇവരുടെ ‘ സൽപ്രവൃത്തിയാണ്’ കോവിഡിനെ ഇവിടെവരെ എത്തിച്ചത്! എന്നിട്ടും അടങ്ങുന്ന ലക്ഷണമില്ല. സർക്കാറുകൾ എല്ലാ ശക്തിയുമെടുത്തിട്ടും അവർ പാഞ്ഞുനടക്കുകയാണ്. അങ്ങനെയാണ് ആ പേര് വീണത്- കോവിഡിയറ്റ്. കോവിഡ് കാലത്തെ പമ്പരവിഡ്ഢി.
രാജ്യത്തിെൻറ പല ഭാഗത്തുനിന്നും ഇവന്മാരുടെ കഥകൾ പുറത്തുവന്നു കഴിഞ്ഞു. പുരകത്തുേമ്പാൾ വാഴവെട്ടാൻ പോകുന്നവനെപ്പോലെ ഇൗ സമയത്ത് സൂപ്പർ മാർക്കറ്റിൽ കയറി ആജീവനാന്തം ഉപയോഗിക്കാൻ പാകത്തിന് ടോയ്ലറ്റ് പേപ്പറും വാങ്ങി പോകുന്നവനെ പിന്നെ എന്തുവിളിക്കുമെന്നാണ് ചോദ്യം. ഈ ഇഡിയറ്റിന് പൊതുസുരക്ഷയെപ്പറ്റി തരിമ്പും ബോധമില്ല.
അവനവെൻറ സുരക്ഷയെപ്പറ്റിയും അങ്ങനെത്തന്നെ. സർക്കാറിെൻറ മുന്നറിയിപ്പുകളൊന്നും ഇവരുടെ ചെവിയിലേ പതിയില്ല. എത്ര സോഷ്യൽ ഡിസ്റ്റൻസിങ് പറഞ്ഞാലും കണ്ടവരുടെ അടുത്തൊക്കെയെത്തി കെട്ടിപ്പിടിക്കും. സൗഹൃദം പുതുക്കും. ‘എവിടന്ന് വരുന്നടാ ഇവനൊക്കെ’ എന്ന് പറഞ്ഞാലും പിടിച്ചുകെട്ടാനാകില്ല ഇവന്മാരെ. സമൂഹമാധ്യമമായ ട്വിറ്ററിലും ഇവൻ ട്രെൻഡാണ്. വരും ദിനങ്ങളിൽ കോവിഡിനെ തളച്ചാലും ഇല്ലെങ്കിലും കോവിഡിയറ്റ് ഡിക്ഷണറിയിൽ പുതിയ വാക്കാകുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
