Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിരീക്ഷണത്തിൽ കഴിയുന്ന...

നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ്​ ബാധിതർക്ക്​ ഓക്​സിജൻ വീടുകളിലെത്തിക്കും -കെജ്​രിവാൾ

text_fields
bookmark_border
നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ്​ ബാധിതർക്ക്​ ഓക്​സിജൻ വീടുകളിലെത്തിക്കും -കെജ്​രിവാൾ
cancel

ന്യൂഡൽഹി: കോവിഡ്​ ബാധിതരുടെ ചികിത്സക്കും പരിശോധനക്കും പുതിയ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഡൽഹി സർക്കാർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ്​ രോഗികൾക്ക്​ ഒരു ഫോൺ വിളിയിൽ ഓക്​സിജൻ സംവിധാനം ലഭ്യമാക്കും. കൂടാതെ പരിശോധനകളുടെ എണ്ണം മൂന്നു മടങ്ങായി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു.

പരിശോധനകളുടെ എണ്ണം 5000ത്തിൽനിന്ന്​ 18,000 ആയി ഉയർത്തും. 30 മിനിറ്റിനകം പരിശോധന ഫലം പുറത്തുവരുന്ന റാപ്പിഡ്​ പരിശോധനയായിരിക്കും സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്​ഥാനത്തായിരുന്നു ഡൽഹി. എന്നാൽ തമിഴ്​നാട്ടിൽ പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 2000 ത്തിൽ അധികമായതോടെ ഡൽഹി മൂന്നാം സ്​ഥാനത്തായി.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. ഡൽഹിയിൽ 59,746 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 25000 ത്തോളം പേരാണ്​ നിലവിൽ ചികിത്സയിലുളളത്​. 33,000 പേർ രോഗമുക്തി നേടി.

മറ്റു അസുഖങ്ങൾ ഇല്ലാത്ത കോവിഡ്​ രോഗികളോട്​ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ്​ സർക്കാരി​െൻറ നിർദേശം. ഗുരുതര രോഗികളെ കോവിഡ്​ കെയർ സെൻററുകളിൽ പ്രവേശിപ്പിക്കും. ഡൽഹിയിൽ കോവിഡ്​ മരണസംഖ്യ ഉയരാനുള്ള പ്രധാനകാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങളായിരുന്നു. രക്തത്തിൽ ഓക്​സിജ​െൻറ അളവ്​ കുറയുന്നതാണ് ​മരണകാരണം. കോവിഡ്​ രോഗികളുടെ രക്തത്തി​ലെ ഓക്​സിജ​െൻറ അളവ്​ അറിയുന്നതിനായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്​ 'പൾസ്​ ഓക്​സി മീറ്റർ' നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.

കോവിഡ്​ പരിശോധനയുടെ എണ്ണം മറ്റു സംസ്​ഥാനങ്ങളെ അപേക്ഷിച്ച്​ കുറവായ​തിനെ തുടർന്ന്​ സുപ്രീംകോടതി ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്ന്​ കോവിഡ്​ പരിശോധന എണ്ണം ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid Delhi​Covid 19
News Summary - COVID19 Patients At Home Oxygen A Call Away Arvind Kejriwal
Next Story