Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2021 5:24 PM GMT Updated On
date_range 13 March 2021 5:24 PM GMTകാൽലക്ഷം പേർക്ക്കൂടി കോവിഡ്; ഈ വർഷത്തെ ഏറ്റവും കൂടിയ പ്രതിദിന നിരക്ക്
text_fieldsbookmark_border
ന്യൂഡൽഹി: ശനിയാഴ്ച രാജ്യത്ത് 24,882 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. 83 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന കൂടിയാണിത്.
കഴിഞ്ഞ ഡിസംബർ 20ന് 26,624 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 140 പുതിയ മരണങ്ങൾ കൂടി ആയതോടെ ആകെ മരണസംഖ്യ 1,58,446 ൽ എത്തി. നിലവിൽ രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 2.02 ലക്ഷമാണ്.
ആകെ രോഗബാധയുടെ 1.74 ശതമാനമാണിത്. രോഗമുക്തി നിരക്ക് 96.82ലേക്ക് താഴുകയും ചെയ്തു.
Next Story