Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 681 മരണം;...

ഇന്ത്യയിൽ 681 മരണം; കോവിഡ്​ ബാധിതരുടെ എണ്ണം 21,000 കടന്നു

text_fields
bookmark_border
ഇന്ത്യയിൽ 681 മരണം; കോവിഡ്​ ബാധിതരുടെ എണ്ണം 21,000 കടന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വൈറസ്​ ബാധിതരുടെ എണ്ണം 21393 ആയി ഉയർന്നു. കോവിഡ്​ മരണസംഖ്യ 681 ആയി ഉയർന്നതായി കേന്ദ ്ര -ആരോഗ്യ കുടുംബക്ഷേമ മ​ന്ത്രാലയം അറിയിച്ചു. നിലവിൽ 16454 പേരാണ്​ ചികിത്സയിലുള്ളത്​. 4257 പേർ രോഗമുക്തി നേടിയെന്നാണ്​ റിപ്പോർട്ട്​. ഏപ്രിൽ 23 വരെ 485,172 വ്യക്തികളിൽ നിന്നായി 500,542 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു

ഏറ്റവും കൂടുതൽ കോവിഡ്​​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത മഹാരാഷ്​ട്രയിൽ 5652 പേരാണ്​ ചികിത്സയിലുള്ളത്​. കോവിഡ്​ ബാധിച്ച്​ 269 പേരാണ്​ ഇവിടെ മരിച്ചത്.

ഗുജറാത്തിൽ 2,407 , ന്യൂഡൽഹിയിൽ 2,248 , രാജസ്ഥാനിൽ 1,935, മധ്യപ്രദേശിൽ 1,592, തമിഴ്‌നാട്ടിൽ 1,629, ഉത്തർപ്രദേശിൽ 1,449 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. തെലങ്കാനയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 949 ആയി ഉയർന്നിട്ടുണ്ട്​.

Show Full Article
TAGS:covid19 maharashtra india news 
News Summary - Covid19- India cases rise to 21,797 - India news
Next Story