24 മണിക്കൂറിനിടെ ഇന്ത്യയിൽ 1000 പുതിയ രോഗികൾ; 40 മരണം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1035 കോവിഡ് പോസി റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി ഉയർന്നു. 24 മണിക്കൂറിൽ 40 മരണമാണ് റിപ്പോർട്ട് ചെയ്തത്. ആെക മരണസംഖ്യ 239 ആയി.
നിലവിൽ കോവിഡ് ബാധിച്ച 6565 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 643 പേർ രോഗമുക്തി നേടി. രാജ്യത്ത് കുറഞ്ഞ മണിക്കൂറിനുള്ളിൽ ആയിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് െചയ്യുന്നത് ഇതാദ്യമായാണ്.
രാജ്യമാകെ അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലും ജാഗ്രതയും വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതിെൻറ സൂചനകളടങ്ങുന്ന പഠന റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) പുറത്തുവിട്ടു. എന്നാൽ, രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻറ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
